Vijay Deverakonda asks Dulquer to do a telugu film soon
മലയാളത്തിന്റെ കുഞ്ഞിക്ക ആയ യുവ താരം ദുൽഖർ സൽമാന് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തെലുങ്ക് യുവ താരം വിജയ് ദേവരക്കൊണ്ട. വിജയ് ദേവരക്കോണ്ടയുടെ പുതിയ ചിത്രമായ ടാക്സിവാലക്കു എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് ദുൽഖർ ഇട്ട ട്വിറ്റെർ പോസ്റ്റിനു മറുപടി ആയാണ് വിജയ് ദുല്കറിനോട് നന്ദി പറഞ്ഞത്. അതിനൊപ്പം തന്നെ ദുൽഖറിനോട് തെലുങ്കിലേക്ക് വന്നു ഒരു ചിത്രം ചെയ്യാനും വിജയ് ആവശ്യപ്പെടുന്നുണ്ട്. ദുൽഖറിന്റെ ആദ്യ ചിത്രമായ മഹാനടിയിൽ വിജയ് ദേവരക്കൊണ്ട ഒരു നിർണ്ണായക വേഷം ചെയ്തിരുന്നു.
ഗീത ഗോവിന്ദത്തിന്റെ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന വിജയ് ദേവരക്കോണ്ടയുടെ ടാക്സിവാലയുടെ വ്യാജ പതിപ്പ് ഓൺലൈൻ വഴി പുറത്തു വരികയും അത് വലിയ വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഇങ്ങനെ പ്രിന്റ് പുറത്തു വന്നത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ ചിത്രത്തിന് ആശംസകൾ നൽകി ദുൽഖർ ഇട്ട ട്വിറ്റെർ പോസ്റ്റിൽ എല്ലാവരോടും ഈ ചിത്രം തിയേറ്ററിൽ തന്നെ പോയി കാണാനും പൈറേറ്റഡ് പ്രിന്റ് കാണരുത് എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ഒരു തെലുങ്കു സിനിമയിൽ ദുൽഖർ അഭിനയിക്കും എന്ന് സൂചനയുണ്ട്. ഇപ്പോൾ തന്റെ ഹിന്ദി ചിത്രമായ സോയ ഫാക്ടറിൽ അഭിനയിക്കുകയാണ് ദുൽകർ സൽമാൻ. അടുത്ത ഏപ്രിൽ മാസത്തിൽ മാത്രമേ ഇനി ദുൽഖറിന്റെ ഒരു മലയാള ചിത്രം എത്തുകയുള്ളൂ. നവാഗതനായ ബി സി നൗഫൽ ഒരുക്കുന്ന ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രമാണ് അത്. കണ്ണും കണ്ണും കൊള്ളയടിത്താൽ , വാൻ എന്നീ തമിഴ് ചിത്രങ്ങളും ദുല്കറിന്റേതായി റിലീസ് ചെയ്യാനുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.