തെലുങ്കു സിനിമയായ ഖുഷിയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നടൻ വിജയ് ദേവരക്കൊണ്ട, നടി സാമന്ത എന്നിവർക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. കശ്മീരിലെ ഷൂട്ടിംഗ് സ്ഥലത്തു വെച്ചാണ് അപകടം ഉണ്ടായത്. വേഗത്തിൽ കാർ ഡ്രൈവ് ചെയ്യുന്ന സീൻ ഷൂട്ട് ചെയ്ത് കൊണ്ടിരുന്നപ്പോൾ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് മറിയുകയായിരുന്നു എന്നാണ് വാർത്തകൾ വരുന്നത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് വിജയ് ദേവരകൊണ്ടയുടെ ക്രൂ അംഗങ്ങൾ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തി. പഹൽഗാമിനടുത്തുള്ള ലിഡർ നദിയിലേക്കാണ് കാർ മറിഞ്ഞതെന്നും, പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നൽകിയെന്നും ക്രൂ അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞതായാണ് സൂചന.
അതിന് ശേഷം ഞായറാഴ്ച ദാൽ തടാകത്തിനടുത്തുവെച്ചുള്ള രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി വിജയ് ദേവരക്കൊണ്ടയും സാമന്തയും എത്തിയെങ്കിലും ഇരുവരെയും പുറംവേദന അലട്ടിയിരുന്നുവെന്നും, ഫിസിയോതെറാപ്പിക്ക് ശേഷമാണ് പിന്നീട് ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ദാലിൽ നടന്ന ഷൂട്ടിങ് പൂർത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സിനിമാ സംഘം കശ്മീരിൽനിന്ന് തിരിച്ചു വരികയും ചെയ്തു. ശിവ നിർവാണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ശിവ നിർവാണ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ഹൃദയം എന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കി കയ്യടി നേടിയ, മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബാണ് ഈ തെലുങ്കു ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഈ കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആൻഡ് ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.