രണ്ടു ദിവസം മുൻപാണ് തമിഴകത്തിന്റെ ദളപതി വിജയ് കോവിഡ് 19 പ്രതിരോധത്തിനായി ഒരു കോടി മുപ്പതു ലക്ഷം രൂപ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി നൽകിയത്. തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൾക്കും പോണ്ടിച്ചേരിക്കും ഫെഫ്‌സി സംഘടനക്കും പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കുമായാണ് വിജയ് ഈ തുക നൽകിയത്. ഇപ്പോഴിതാ ലോക്ക്ഡൗണില്‍ ദുരിതത്തിലായ തന്റെ ആരാധകരുടെ അക്കൗണ്ടിലേക്കും വിജയ് പണമിട്ടു കൊടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നടന്‍ അയയ്ക്കുന്നുവെന്നാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പണം അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തന്റെ ഫാൻസ് അസോസിയേഷൻ വഴിയാണ് സഹായത്തിനു അർഹതപെട്ടവരെ കണ്ടെത്തി അദ്ദേഹം പണമിടുന്നത് എന്നാണ് വിവരം. ഏകദേശം അൻപത് ലക്ഷം രൂപയാണ് ഇതിന് വേണ്ടി അദ്ദേഹം മാറ്റി വെച്ചിരിക്കുന്നത് എന്നും സൂചനയുണ്ട്. ആവശ്യമുള്ള വസ്തുക്കൾ പാവപ്പെട്ടവർക്ക് എത്തിച്ചു നൽകാൻ വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കു നിർദേശം നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. തമിഴ്നാട് സി.എം റിലീഫ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ, പി.എം റിലീഫ് ഫണ്ടിലേക്ക് 25 ലക്ഷം രൂപ, ഫെഫ്‌സിക്കു വേണ്ടി 25 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം, പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 5 ലക്ഷം, ആന്ധ്ര സി.എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, തെലുങ്കാന സി.എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, കർണാടക സി.എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം എന്നിങ്ങനെയാണ് വിജയ് ആദ്യം 1.30 കോടി രൂപ നൽകിയത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.