മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന് 2020 ഇൽ രണ്ടു മാസം പിന്നിട്ടു കഴിഞ്ഞപ്പോൾ തന്നെ ഇതൊരു മികച്ച വർഷമായി മാറി കഴിഞ്ഞു. ദുൽഖർ നിർമ്മിച്ച് അഭിനയിച്ച അനൂപ് സത്യൻ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രം സൂപ്പർ ഹിറ്റായതിനു പിന്നാലെ, ദുൽഖർ നായകനായി എത്തിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന റൊമാന്റിക് ത്രില്ലർ ചിത്രവും മികച്ച പ്രതികരണം നേടി വിജയത്തിലേക്ക് മുന്നേറുകയാണ്. ഇപ്പോൾ ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ തമിഴ് ചാനലുകൾക്കു ദുൽഖർ അഭിമുഖവും നൽകുന്നുണ്ട്. അങ്ങനെ സൺ ടിവിയുടെ വണക്കം തമിഴ എന്ന പരിപാടിയിൽ ദുൽഖറിനോട് ചോദിച്ച ഒരു ചോദ്യവും അതിനു ദുൽഖർ നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഏതു തമിഴ് നടൻ രാഷ്ട്രീയത്തിൽ വന്നാൽ നന്നായിരിക്കും എന്നാണ് അവതാരകർ ചോദിച്ചത്. അതിനു ദുൽഖർ നൽകിയ ഉത്തരം ദളപതി വിജയ് രാഷ്ട്രീയത്തിൽ വന്നാൽ സൂപ്പർ ആയിരിക്കുമെന്നാണ്. ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ആശയങ്ങൾ വളരെ മികച്ചതാണ് എന്നും ദുൽഖർ സൽമാൻ സൂചിപ്പിക്കുന്നു.
അടുത്തിടെ റിലീസ് ചെയ്ത ദളപതി വിജയ് ചിത്രങ്ങളായ മെർസൽ, സർക്കാർ എന്നിവയിലെല്ലാം കേന്ദ്ര സർക്കാരിന്റെ ചില നയങ്ങളെ വിജയ് കഥാപാത്രങ്ങൾ വിമർശിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. അതുപോലെ ഈ പല ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് സമയത്തു അദ്ദേഹം നടത്തിയ തീപ്പൊരി പ്രസംഗത്തിലും ചില രാഷ്ട്രീയ ഒളിയമ്പുകളുണ്ടായിരുന്നു എന്നാണ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത്. വിജയ് ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് ബി ജെ പി പ്രവർത്തകർ തടയാൻ ശ്രമിച്ചതും അതിനു മുൻപ് അദ്ദേത്തിന്റെ വീട്ടിലുണ്ടായ ആദായ നികുതി വകുപ്പ് റെയ്‌ഡുമെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി കൂട്ടിച്ചേർത്തു വായിക്കുന്നവർ ഏറെയാണ്. വിജയ് രാഷ്ട്രീയത്തിൽ വരണം എന്ന് തനിക്കു ആഗ്രഹമുണ്ടെന്ന സൂചന വിജയ്‌യുടെ അച്ഛനായ ചന്ദ്രശേഖർ തന്നെ നൽകുകയും തന്റെ മകൻ രാഷ്ട്രീയത്തിലിറങ്ങിയാൽ പൂർണ്ണ പിന്തുണയുമായി കൂടെയുണ്ടാവുമെന്നു അദ്ദേഹം പറയുകയും ചെയ്തിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.