കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. എല്ലാ സമ്മതിദായകരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള ശ്രമത്തിലാണ്. മലയാള സിനിമയിലെയും തമിഴിലെയും പ്രമുഖ താരങ്ങളിൽ പലരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയത് ഏവരിലും ആവേശമുയർത്തിയിട്ടുണ്ട്. തമിഴിലെ സൂപ്പർ താരം ദളപതി വിജയ് വോട്ട് ചെയ്യാനെത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ഒരു സൈക്കിൾ ചവിട്ടിയാണ് വിജയ് തന്റെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിജയ്ക്ക് ഒപ്പം ആരാധകരും മാധ്യമ പ്രവർത്തകരും അദ്ദേഹത്തിന്റെ സൈക്കിളിനെ പിന്തുടർന്നു വരുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പെട്രോൾ വിലവർദ്ധനക്ക് എതിരെയുള്ള പ്രതിഷേധമായാണ് വിജയ് സൈക്കിളിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എപ്പോഴും കൃത്യമായി വോട്ട് ചെയ്യാൻ എത്തുന്ന തമിഴ് നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇന്ന് തമിഴ് സൂപ്പർ താരം തല അജിത്തും ഭാര്യ ശാലിനിയും വോട്ട് ചെയ്യാനെത്തിയ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ പെട്ടു പോകാത്ത എല്ലാ മലയാളം, തമിഴ് സിനിമാ താരങ്ങളും വോട്ട് ചെയ്യാനെത്തും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തന്നെയാണ് താരങ്ങൾ എല്ലാവരും വോട്ട് ചെയ്യാൻ എത്തുന്നത്. താരങ്ങളെ കാണാനെത്തുന്ന ആരാധകരുടെ തിരക്ക് മാത്രമാണ് ചിലപ്പോഴെങ്കിലും പോലീസിനും താരങ്ങൾക്ക് തന്നെയും ഈ ദിവസം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഏതായാലും ദളപതി വിജയ് വോട്ട് ചെയ്യാനെത്തിയതും അത് ഒരു സൈക്കിൾ സവാരി നടത്തിക്കൊണ്ടായതും ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. നെൽസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡേ ആണ് ഈ ചിത്രത്തിലെ നായിക.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.