ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് കെ ജി എഫ് 2. കന്നഡയിലെ റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. അതുകൊണ്ട് തന്നെ, പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് അക്ഷമരായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ തുടങ്ങി വലിയ താരങ്ങളും ഈ രണ്ടാം ഭാഗത്തിൽ യാഷിനൊപ്പം ഉള്ളത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. വരുന്ന ഏപ്രിൽ പതിനാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ ബോക്സ് ഓഫീസിൽ ഒരു വമ്പൻ എതിരാളിയെ ആണ് യാഷ് നേരിടാൻ പോകുന്നത് എന്ന റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. കാരണം, ഇതേ ദിവസം തന്നെയാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന തമിഴ് ചിത്രവും റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ സ്റ്റൈലിഷ് മാസ്സ് ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഇന്ന് തെന്നിന്ത്യയിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് വിജയ്. അത്കൊണ്ട് തന്നെ ഒരു വിജയ് ചിത്രത്തിന് ഇവിടെ ലഭിക്കുന്ന റിലീസും അതുപോലെ സ്വീകരണവും വളരെ വലുതാണ്. ഓവർസീസ് മാർക്കറ്റിലും വിജയ് വലിയ ശ്കതി ആയി വളർന്നു കഴിഞ്ഞു. അത്കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടേ കാത്തിരിക്കുന്ന രണ്ടു വമ്പൻ ചിത്രങ്ങൾ ഒരേ ദിവസം എത്തുകയാണ് എങ്കിൽ അതിന്റെ ഫലം എന്താവുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേമികളും. യാഷ്, ദളപതി എന്നിവർ കരിയറിലെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളുമായി വന്നു ബോക്സ് ഓഫീസിൽ ഏറ്റു മുട്ടിയാൽ ആര് ജയിക്കും എന്നതിന് അനുസരിച്ചു ഇരിക്കും ഇനി തെന്നിന്ത്യയിലെ ഈ താരരാജാക്കന്മാരുടെ താരമൂല്യത്തിന്റെ വളർച്ചയും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.