ദളപതി വിജയ് ഇനി നായകനായി അഭിനയിക്കാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് ശേഷം വിജയ് നായകനായി അഭിനയിക്കാൻ പോകുന്നത് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രത്തിലാണ്. ഈ ചിത്രത്തിന്റെ താരനിരയുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സാങ്കേതിക വശത്തെ കുറിച്ചുള്ള അപ്‌ഡേറ്റാണ് വൈറലാവുന്നത്. ഈ ചിത്രത്തിന് വേണ്ടി ത്രീഡി വി എഫ് എക്സ് സ്കാനിംഗ് നടത്താൻ ഹോളിവുഡ് സ്റ്റുഡിയോയിലെത്തിയ ദളപതി വിജയ്‌യുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് സംവിധായകൻ വെങ്കട് പ്രഭു കുറിച്ചത് ഭാവിയിലേക്ക് സ്വാഗതമെന്നാണ്.
വി എഫ് എക്‌സിനു പ്രാധാന്യമുള്ള, ഒരു സയൻസ് ഫിക്ഷൻ- ഫാന്റസി ചിത്രമാണ് ദളപതി- വെങ്കട് പ്രഭു ടീം ഒരുക്കാൻ പോകുന്നതെന്ന സൂചനയാണ് വരുന്നത്. ഇതിന് വേണ്ടിയാണ് അമേരിക്കയിലെ സൗത്ത് കാലിഫോർണിയ സർവകലാശാലയിലെ, ഇന്സിസ്റ്റിട്യൂട് ഓഫ് ക്രിയേറ്റിവ് ടെക്‌നോളജി സ്റ്റുഡിയോയിൽ ദളപതി വിജയ് എത്തിച്ചേർന്നത്. അവതാർ, ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് ഉൾപ്പെടെയുള്ള വമ്പൻ ഹോളിവുഡ് ചിത്രങ്ങളുടെ ജോലികളും ഇവരുമായി സഹകരിച്ചാണ് നടന്നത്. എ ജി എസ് എന്റർടൈൻമെന്റ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുക. അച്ഛനും മകനുമായി എത്തുന്ന വിജയ്‌യുടെ നായികമാരായി സിമ്രാൻ, ജ്യോതിക എന്നിവരിൽ ഒരാളും, പ്രിയങ്ക മോഹനുമായിരിക്കുമെത്തുക എന്നാണ് സൂചന. ഇവരെ കൂടാതെ പ്രഭുദേവ, മാധവൻ, ജയ് എന്നിവരും ഈ ചിത്രത്തിൽ വേഷമിടുമെന്നും വാർത്തകളുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.