തമിഴ് സിനിമയിലെ ഏറ്റവും വലിയ രണ്ടു താരങ്ങളാണ് തല അജിത്തും ദളപതി വിജയ്‍യും. കഴിഞ്ഞ വർഷം ഈ രണ്ടു താരങ്ങൾക്കും തങ്ങളുടെ കരിയറിലെ മികച്ച ഒരു വർഷമായി മാറിയിരുന്നു. ശിവ ഒരുക്കിയ വിശ്വാസം എന്ന ചിത്രത്തിലൂടെ തമിഴിലെ നോൺ- ബാഹുബലി ഇൻഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയ അജിത് അതിനു ശേഷം എച് വിനോദ് സംവിധാനം ചെയ്ത നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ വീണ്ടും വിജയം ആവർത്തിച്ചു. അതിലെ മികച്ച പ്രകടനം കൊണ്ടും അജിത് ശ്രദ്ധ നേടി. വിജയ് ആവട്ടെ ആറ്റ്ലി ഒരുക്കിയ ബിഗിൽ എന്ന ചിത്രത്തിലൂടെ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് സ്വന്തമാക്കുകയും വേൾഡ് വൈഡ് കളക്ഷൻ ആയി ആ ചിത്രം 300 കോടി നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലുമാണ്.
ഇരുവരുടേയും ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ വഴക്കിൽ ആണെങ്കിലും ഈ താരങ്ങൾ വ്യക്തി ജീവിതത്തിൽ വലിയ സുഹൃത്തുക്കലാണ്. അജിത് നായകനായ വിശ്വാസം കണ്ട വിജയ് അജിത്തിനെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വികടൻ അവാര്‍ഡ്‍സില്‍ ഫേവറൈറ്റ് മൂവി എന്ന വിഭാഗത്തില്‍ അവാർഡ് ലഭിച്ചത് വിശ്വാസത്തിനു ആയിരുന്നു. വിജയ്‍യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറും ശോഭ ചന്ദ്രശേഖറും ചേര്‍ന്നാണ് ആ അവാർഡ് സമ്മാനിക്കാൻ എത്തിയത്. അവിടെ വെച്ച് വിജയ്‌യുടെ പിതാവ് ആണ് വിശ്വാസം സിനിമ കണ്ടശേഷം വിജയ് അജിത്തിനെയും സംവിധായകൻ സിരുത്തൈ ശിവയെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു എന്ന കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ എച് വിനോദ് ഒരുക്കുന്ന വാലിമൈ എന്ന ചിത്രത്തിലാണ് അജിത് അഭിനയിക്കുന്നത് എങ്കിൽ ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിൽ ആണ് വിജയ് അഭിനയിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.