പ്രശസ്ത സംരംഭകനായ ലെജൻഡ് ശരവണൻ ആദ്യമായി അഭിനയിച്ച സിനിമയായ ദി ലെജൻഡ് റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഗാനങ്ങൾ, കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ശരവണൻ തന്നെ നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകരായ ജെഡി-ജെറിയാണ്. ഇന്നലെ റിലീസ് ചെയ്ത, മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഇതിന്റെ ട്രൈലെർ തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീളമുള്ള ട്രൈലെർ കട്ടുകളിൽ ഒന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ഒരഭിനേതാവെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്റെ റോൾ മോഡലുകൾ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലെജൻഡ് ശരവണൻ.
തമിഴ് സൂപ്പർ താരങ്ങളായ സൂപ്പർ സ്റ്റാർ രജനികാന്ത്, ദളപതി വിജയ് എന്നിവരാണ് തന്റെ റോൾ മോഡലുകളെന്നാണ് ലെജൻഡ് ശരവണൻ പറയുന്നത്. നല്ല കഥകളുമായി തന്റെ മുന്നിൽ വരുന്ന സംവിധായകർക്കൊപ്പം ജോലി ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു സയൻസ് ഫിക്ഷൻ ചിത്രമായി ഒരുക്കിയിരിക്കുന്ന ദി ലെജൻഡ്, ആക്ഷനും കോമേഡിയും പ്രണയവും നൃത്തവുമെല്ലാം ഉൾപ്പെടുത്തിയ ഒരു മാസ്സ് എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ട്രൈലെർ കാണിച്ചു തരുന്നു. ഉർവശി റൗട്ടല്ല നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രഭു, വിവേക്, നാസർ, വിജയകുമാർ, കോവൈ സരള, ഗീതിക, യോഗി ബാബു എന്നെ പ്രശസ്ത താരങ്ങളും വേഷമിട്ടിട്ടുണ്ട്. ഹാരിസ് ജയരാജ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി വേൽരാജ്, എഡിറ്റ് ചെയ്തിരിക്കുന്നത് റൂബൻ എന്നീ പ്രശസ്ത സാങ്കേതിക പ്രവർത്തകരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.