മാനഗരം, കൈദി എന്നീ വമ്പൻ ഹിറ്റുകൾ ഒരുക്കിയ ലോകേഷ് കനകരാജ് ദളപതി വിജയ്‌ക്കൊപ്പം ഒരുക്കിയ ചിത്രമായിരുന്നു മാസ്റ്റർ. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത മാസ്റ്റർ തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിൽ ഒന്നായി മാറി. ആഗോള കളക്ഷൻ ആയി മുന്നൂറു കോടിയോളമാണ് ഈ ചിത്രം നേടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. മാസ്റ്ററിനു ശേഷം വിജയ് ചെയ്യുന്ന ചിത്രമാണ് നെൽസൺ ഒരുക്കുന്ന ബീസ്റ്റ്. അതിനു ശേഷം ഒരു തമിഴ്- തെലുങ്കു ദ്വിഭാഷാ ചിത്രമാണ് വിജയ് ചെയ്യുന്നത്. വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം ദിൽ രാജു ആണ് നിർമ്മിക്കുക. ഈ ചിത്രത്തിന് ശേഷം, തന്റെ അറുപത്തിയേഴാമത് ചിത്രമായി വിജയ് ചെയ്യാൻ പോകുന്നത് വീണ്ടുമൊരു ലോകേഷ് കനകരാജ് ചിത്രമായിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മാസ്റ്ററിന്റെ ഷൂട്ടിംഗ് സമയത്ത് ലോകേഷ് വിജയ്‌യോട് പറഞ്ഞ ഒരു സൂചനയില്‍ നിന്ന് ഇപ്പോഴൊരു കഥ രൂപപ്പെട്ടെന്നും അത് കൊണ്ട് തന്നെ വൈകാതെ അതൊരു പ്രൊജക്റ്റ് ആയി മാറുമെന്നുമാണ് വാർത്തകൾ പറയുന്നത്.
കാർത്തിയെ നായകനാക്കി ഒരുക്കിയ കൈദിയുടെ രണ്ടാം ഭാഗവും കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ ഒരുമിക്കുന്ന വിക്രം എന്ന ചിത്രവുമാണ് ലോകേഷ് കനകരാജിൽ ഇന്ന് വരാനുള്ള രണ്ട് ചിത്രങ്ങൾ. അതിൽ തന്നെ വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ സൂര്യയെ നായകനാക്കി ലോകേഷ് ഒരു സൂപ്പർ ഹീറോ ചിത്രം ഒരുക്കുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഏതായാലും ഇപ്പോൾ വിജയ് ആരാധകർ കാത്തിരിക്കുന്നത് ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിന് ആണ്. വലിയ ശ്രദ്ധയാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേടിയെടുത്തത്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ബ്രഹ്മാണ്ഡ ബഡ്ജറ്റിലാണ് ഒരുക്കുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.