തമിഴ് നാട് ബോക്സ് ഓഫീസിൽ വരുന്ന പൊങ്കലിന് വമ്പൻ പോരാട്ടമാണ് നടക്കാൻ പോകുന്നതെന്ന സൂചനയാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങൾ തരുന്നത്. ദളപതി വിജയ് നായകനാവുന്ന വാരിസ് എന്ന ചിത്രം 2023 പൊങ്കൽ റിലീസായാണ് എത്തുകയെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, തല അജിത് നായകനാവുന്ന പുതിയ ചിത്രവും അടുത്ത വർഷം പൊങ്കൽ റിലീസ് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന വാർത്തകളാണ് വരുന്നത്. തമിഴിലെ ഏറ്റവും വലിയ രണ്ടു താരങ്ങളായ ദളപതി വിജയ്, തല അജിത് എന്നിവർ നേർക്കുനേർ വരുമോയെന്നുള്ള ആകാംഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന വാരിസ് എന്ന വിജയ് ചിത്രം മെഗാ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്.
അജിത് നായകനാവുന്ന പുതിയ ചിത്രമൊരുക്കുന്നത്, തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ, വാലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച് വിനോദാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. വാരിസ് എന്ന വിജയ് ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ തന്നെ പുറത്തു വരികയും വൈറലായി മാറുകയും ചെയ്തിരുന്നു. വിജയ് ഇതിൽ ഇരട്ട വേഷമാണ് ചെയ്യുന്നതെന്നും, അതുപോലെ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ഇതിൽ അതിഥി വേഷം ചെയ്യുമെന്നും വാർത്തകൾ വന്നിരുന്നു. പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും അഭിനയിക്കുന്നു. ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നിവരാണ്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.