ഈ വരുന്ന ജനുവരിയിൽ ഒരു വമ്പൻ താരയുദ്ധത്തിനാണ് തമിഴ്നാട് ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൊങ്കൽ റിലീസായി ജനുവരി രണ്ടാം വാരം റിലീസ് ചെയ്യുന്നത് ദളപതി വിജയ് നായകനായ വാരിസ്, തല അജിത് നായകനായ തുനിവ് എന്നീ ചിത്രങ്ങളാണ്. ആരാധകരും സിനിമ പ്രേമികളും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണിവ. ഇപ്പോഴിതാ ഈ രണ്ട് ചിത്രങ്ങളുടേയും പുതിയ പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ പോസ്റ്ററുകൾ നേടിയെടുക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വാരിസ് വംശി പൈഡിപ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും വേഷമിടുന്നു. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എല്ലുമാണ്.
നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യരാണ്. ജിബ്രാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ ഒരു ഗാനവും ആലപിക്കുന്നുണ്ട്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി സീ സ്റ്റുഡിയോയും ഉണ്ട്. നോ ഗട്ട്സ് നോ ഗ്ലോറി എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രത്തിന് നീരവ് ഷാ ക്യാമറ ചലിപ്പിച്ചപ്പോൾ, ഇത് എഡിറ്റ് ചെയ്യുന്നത് വിജയ് വേലുകുട്ടിയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.