തമിഴകത്തിന്റെ ഏറ്റവും വലിയ താരമാണ് ദളപതി വിജയ് എങ്കിൽ തമിഴ് സിനിമയുടേയും ഇന്ത്യൻ സിനിമയുടേയും പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മക്കൾ സെൽവൻ വിജയ് സേതുപതി. ദളപതിയും മക്കൾ സെൽവനും ആദ്യമായി ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. ഏപ്രിൽ മാസത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഈ കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലെ ലീല പാലസിൽ വെച്ച് നടന്നു. പതിവ് പോലെ തന്നെ ഓഡിയോ ലോഞ്ചിൽ ദളപതി വിജയ് നടത്തിയ പ്രസംഗത്തിന് തന്നെയായിരുന്നു ആവേശകരമായ സ്വീകരണവും കയ്യടിയും ലഭിച്ചത്. ഇത്തവണ തന്റെ പ്രസംഗത്തിൽ, വിജയ് തന്റെ കൂടെ ഈ ചിത്രത്തിലഭിനയിച്ച വിജയ് സേതുപതിയെ കുറിച്ച് പറഞ്ഞ വാക്കുകളേറെ ശ്രദ്ധ നേടിയെടുക്കുകയാണ്. തമിഴിലെ മുൻനിര നായകനായ വിജയ് സേതുപതി ഈ ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ തയ്യാറായത് എന്ത് കൊണ്ടാണ് എന്ന് തനിക്കു മനസ്സിലായില്ലായെന്നും, അത് അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോൾ കിട്ടിയ മറുപടി തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നുമാണ് വിജയ് പറയുന്നത്. തന്റെ ചോദ്യത്തിന് മറുപടിയായി വിജയ് സേതുപതി തന്നോട് വലുതായി എന്തോ പറയുമെന്നാണ് താൻ വിചാരിച്ചതു എന്നും, പക്ഷെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വെറും നാല് വാക്കുകളിൽ അദ്ദേഹം തന്നോട് പറയാനുള്ളത് പറഞ്ഞു നിർത്തിയെന്നുമാണ് വിജയ് പറയുന്നത്.
വിജയ് സേതുപതി ദളപതിയോട് പറഞ്ഞ വാക്കുകൾ ഇതാണ്, “എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്”. ആ വാക്കുകൾ കേട്ടപ്പപ്പോഴാണ് അദ്ദേഹത്തിന്റെ പേരിൽ മാത്രമല്ല ആ നെഞ്ചിലും തനിക്കിടമുണ്ടെന്നു മനസ്സിലായത് എന്നും ആ സ്നേഹത്തിനു നന്ദി പറയുന്നു എന്നും വിജയ് പറഞ്ഞു. ലോകേഷ് എന്ന സംവിധായകൻ ഒരു അത്ഭുത പ്രതിഭയാണ് എന്നും വിജയ് കൂട്ടിച്ചേർത്തു. സേവ്യർ ബ്രിട്ടോ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷിനൊപ്പം രത്‌നകുമാറും ചേർന്നാണ്.
ഫോട്ടോ കടപ്പാട്: Twitter
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.