തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പുഷ്പ; ദി റൈസ്. കഴിഞ്ഞ ഡിസംബർ മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് സുകുമാർ ആണ്. അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രം ആഗോള ഗ്രോസ്സായി മുന്നൂറ് കോടിക്ക് മുകളിലാണ് നേടിയത്. ഇതിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് മാത്രം നൂറു കോടി ഗ്രോസ് നേടിയതും ട്രേഡ് അനലിസ്റ്റുകളെ ഞെട്ടിച്ചു. രശ്‌മിക മന്ദാന നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയത് മലയാളി താരം ഫഹദ് ഫാസിലാണ്. രണ്ടു ഭാഗങ്ങളായി കഥ പറയുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്ക പോവുകയാണ്. പുഷ്പ; ദി റൂൾ എന്നാണ് ഈ രണ്ടാം ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗം കൂടുതൽ വലുതാക്കുന്നതിന്റെ ഭാഗമായി ഇതിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയെന്ന് വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ ഈ രണ്ടാം ഭാഗത്തിൽ തമിഴ് നാടിൻറെ മക്കൾ സെൽവൻ വിജയ് സേതുപതിയും എത്തുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഫഹദ് ഫാസിലിനൊപ്പം, അല്ലു അർജുൻ കഥാപാത്രത്തിനെതിരെ പോരാടാൻ മക്കൾ സെൽവൻ സെൽവൻ വിജയ് സേതുപതി കൂടിയെത്താൻ സാധ്യതയുണ്ടെന്ന വിവരം ഇപ്പോൾ തന്നെ ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞു. പോലീസ് ഓഫീസറായാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നതെങ്കിൽ, ഫോറെസ്റ്റ് ഓഫീസറായാണ് വിജയ് സേതുപതിയെത്തുന്നതെന്നു സൂചനയുണ്ട്. ഔദ്യോഗിക സ്ഥിതീകരണമൊന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും ഈ വാർത്ത വലിയ രീതിയിലാണ് ചർച്ചയാവുന്നതു. മൈത്രി മൂവി മേക്കേഴ്‌സാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.