തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന പ്രണയ ജോഡിയാണ് നയൻ താര- വിഘ്‌നേശ് ശിവൻ എന്നിവരുടേത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ് എന്ന് മാത്രമല്ല, ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതും. എപ്പോഴാണ് ഇരുവരുടേയും വിവാഹം എന്ന് ആരാധകരും മാധ്യമ പ്രവർത്തകരും പലപ്പോഴായി അവരോടു ചോദിച്ചിട്ടുണ്ടെങ്കിലും കൃത്യമായി ഒരു മറുപടി ഇതുവരെ അവർ പറഞ്ഞിട്ടില്ല. ഇപ്പോഴിതാ, ആ ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ വിഘ്‌നേശ് ശിവൻ പറഞ്ഞ മറുപടി ഏറെ ശ്രദ്ധ നേടുകയാണ്. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ നയൻതാര വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം അടുത്തിടെ ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ അവർ ദർശനത്തിനു എത്തിയപ്പോഴത്തെ ദൃശ്യങ്ങളും വീഡിയോകളും ഏറെ വൈറലായിരുന്നു.
അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേഷ് വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നു. എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത് ? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ഒരു ആരാധകൻ പറഞ്ഞ വാക്കുകൾ. അതിനു മറുപടിയായി വിഘ്‌നേശ് പറഞ്ഞത് വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും, അത്കൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു എന്നും കൊറോണ കാലം കഴിയാൻ കാത്തിരിക്കുന്നു എന്നുമായിരുന്നു. നേരത്തെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് തനിക്കും നയൻതാരക്കും ചില ലക്ഷ്യങ്ങളുണ്ട് എന്നും ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട് എന്നുമാണ്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് തങ്ങളുടെ പ്ലാൻ എന്നും തങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. പ്രണയിച്ചു ബോറടിക്കുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള തീരുമാനം എല്ലാവരുടെയും സമ്മതത്തോടെ എടുക്കുമെന്നും വിഘ്‌നേശ് പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.