സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് നയൻതാര. മലയാള സിനിമയിൽ കരിയർ ആരംഭിച്ച താരം അന്യ ഭാഷ ചിത്രങ്ങളിൽ ഭാഗമാവുകയും തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇപ്പോഴും വിവാദങ്ങളും ഗോസിപ്പുകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നയൻതാര. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത നയൻതാരയുടെ വിശേഷങ്ങൾ ആരാധകരും സിനിമ പ്രേമികളും അറിയുന്നത് സംവിധായകൻ വിഘ്‌നേശ് ശിവനിലൂടെയാണ്. നയൻതാര- വിഘ്‌നേശ് ശിവൻ സിനിമ പ്രേമികളുടെ ഇഷ്ടപ്പെട്ട താര ജോഡിയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോസും ഇപ്പോഴും വൈറൽ തന്നെയാണ്. ഇരുവരും പ്രണയത്തിൽ ആണെന്ന് അറിഞ്ഞത് മുതൽ തന്നെ വിവാഹ വാർത്തകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു.
തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പ്രതികരണവുമായി സംവിധായകൻ വിഘ്‌നേശ് ശിവൻ വന്നിരിക്കുകയാണ്. കല്യാണത്തിന് മുമ്പ് ഒരുപാട് ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ഞങ്ങൾക്ക് ഉണ്ടെന്ന് വിഘ്‌നേശ് ശിവൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. നയൻതാരയ്ക്ക് പ്രൊഫഷണലായി ചില ലക്ഷ്യങ്ങൾ ഉണ്ടെന്നും അതിന് ശേഷമേ വിവാഹത്തെ കുറിച്ചു ചിന്തിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിഘ്‌നേശ് ശിവൻ ആദ്യമായി മനസ്സ് തുറക്കുന്നത്. മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ചു 22 തവണയെങ്കിലും തങ്ങളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ ആദ്യമായി ഒന്നിക്കുന്ന കാത്തു വാക്കിലെ രണ്ടു കദൈ എന്ന ചിത്രം നിർമ്മിക്കുന്നത് വിഘ്‌നേശ് ശിവനാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.