മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് ഇപ്പോൾ ബ്ലെസി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിൽ ആണ്. ഡിജോ ജോസ് ആന്റണി ഒരുക്കിയ ജനഗണമന എന്ന ചിത്രമാണ് പൃഥ്വിരാജ് അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളത്. ഏപ്രിൽ ഇരുപത്തിയെട്ടിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. നടൻ എന്ന നിലയിൽ മാത്രമല്ല, സംവിധായകൻ ആയും ഗായകനായുമൊക്കെ പ്രശസ്തനാണ് പൃഥ്വിരാജ്. മോഹൻലാൽ നായകനായ ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾ ഒരുക്കിയ പൃഥ്വിരാജ്, മോഹൻലാൽ തന്നെ നായകനായ എംപുരാൻ, ലൂസിഫർ 3 എന്നിവയും ഇനി ഒരുക്കും. ഈ അടുത്തിടെ പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിനു വേണ്ടി ഒരു ഗാനമാലപിച്ചും പൃഥ്വിരാജ് ശ്രദ്ധ നേടി. സൂപ്പർ ഹിറ്റായി മാറിയ ആ ഗാനം പാടാൻ പോയതിനെ കുറിച്ചും പൃഥ്വിരാജ് ഇപ്പോൾ വെളിപ്പെടുത്തുകയാണ്. ക്ലബ് എഫ്. എമ്മിന് നല്കിയ അഭിമുഖത്തില്‍ ആണ് പൃഥ്വിരാജ് ഗായകനെന്ന നിലയിൽ ഉള്ള തന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പറഞ്ഞത്.
പാട്ട് പാടിയാല്‍ ഇനി അടുത്ത പടം വിനീത് തന്നെ വെച്ച് എടുക്കുമെന്ന ആഗ്രഹത്തിലാണ് താൻ പോയി പാടിയത് എന്ന് പൃഥ്വിരാജ് സരസമായി പറയുന്നു. തനിക്കു തോന്നുന്നത് വിനീത് അടുത്ത പടം വേറെ ആരെയോ വെച്ചാണ് എടുക്കുന്നത് എന്നും ഇനി താൻ പോവില്ല എന്നും അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. തന്നെ ആദ്യമായി പാട്ട് പാടാന്‍ വിളിക്കുന്നത് ലാലേട്ടന് വേണ്ടിയാണ് എന്നതും പൃഥ്വിരാജ് വെളിപ്പെടുത്തി. റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയില്‍ വിദ്യ സാഗര്‍ സാറാണ് തന്നെ വിളിച്ചത് എന്നും, ചെന്നൈയില്‍ പോയി അതിന്റെ ട്രാക്ക് എടുത്തു എങ്കിലും പിന്നീട് ഷൂട്ടിംഗ് തിരക്ക് കാരണം തനിക്കു അത് ചെയ്യാൻ സാധിച്ചില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. 2009 ല്‍ പുറത്തിറങ്ങിയ പുതിയമുഖത്തിലെ കാണെ കാണെ എന്ന ഗാനമാണ് പൃഥ്വിരാജ് ആദ്യമായി ആലപിച്ചത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.