മലയാളത്തിന്റെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ “വോയിസ് ഓഫ് സത്യനാഥൻ” വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാർ രചന നിർവഹിച്ചു അങ്കിത് മേനോൻ സംഗീതം നൽകി സൂരജ് സന്തോഷും, അങ്കിത് മേനോനും കൂടി ആലപിച്ച “ഓ പർദേസി” എന്ന വീഡിയോ സോങ്ങ് ആണ് ഇപ്പോൾ പുറത്തു ഇറങ്ങിരിക്കുന്നത്. വളരെ ഏറെ രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി സത്യനാഥൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന പ്രശ്ങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രം കൂടിയാണ് സത്യനാഥൻ. ടീസറും ട്രെയിലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കിയിരുന്നു. 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയ്യേറ്ററുകളിൽ എത്തുന്ന ഒരു ദിലീപ് ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് സത്യനാഥൻ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ റാഫി തന്നെയാണ്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ, ടു കൻഡ്രിസ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. അതോടൊപ്പം ജോജു ജോർജ്ജും ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. ദിലീപും ജോജു ജോർജ്ജും പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ഇവരോടൊപ്പം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. അതോടൊപ്പം അനുശ്രീ അതിഥിതാരമായി എത്തുന്ന ചിത്രം കൂടിയാണിത്.
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, ഡിജിറ്റൽ മാർക്കറ്റിങ്-മാറ്റിനി ലൈവ്, മാർക്കറ്റിങ് പ്ലാൻ -ഒബ്‌സ്ക്യുറ, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം ജൂലായ് 28 ന് തിയ്യേറ്ററുകളിൽ എത്തും.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.