മലയാള സിനിമയിൽ കഴിഞ്ഞ നാൽപ്പതു വർഷത്തിലധികമായി നിറഞ്ഞു നിൽക്കുന്ന സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇന്നും അവരെ സൂപ്പർ താരങ്ങളായി നിലനിർത്തുന്നത് അവരുടെ വിസ്മയിപ്പിക്കുന്ന അഭിനയത്തികവും അതുപോലെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു വരുന്ന അവരോടുള്ള പ്രേക്ഷകരുടെ ആരാധനയുമാണ്. എല്ലാ പ്രായത്തിലുമുള്ളവർ ഇപ്പോഴും ഇവരുടെ ആരാധകരാണ് എന്നതാണ് സത്യം. പ്രായം ചെന്നവർ മുതൽ ഏറ്റവും പുതിയ തലമുറയിലെ കൊച്ചു കുട്ടികൾ വരെ മലയാളത്തിലെ ഈ മഹാനടന്മാരെ നെഞ്ചോട് ചേർക്കുന്നു. ഇരുവരുടേയും കുട്ടി ആരാധകരുടെ വീഡിയോ ദിവസേന എന്ന നിലയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. അങ്ങനെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഒരു കുട്ടി മമ്മൂട്ടി ആരാധികയുടെ വീഡിയോ ആണ്.
വളരെ ചെറിയ ഒരു കുട്ടി, മൊബൈൽ ഫോൺ സ്ക്രീനിലെ മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടു ആവേശം കൊള്ളുന്ന കാഴ്ചയാണ് ആ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മമ്മൂട്ടി ആരാധകരെല്ലാം തന്നെ ഈ വീഡിയോ ഇപ്പോൾ പങ്കു വെക്കുകയാണ്. മമ്മൂട്ടിയുടെ ചിത്രങ്ങൾ ഫോണിൽ കണ്ടു അതിലൂടെ മമ്മൂട്ടിയെ തൊടാനും ആ പിഞ്ചു കുഞ്ഞു ശ്രമിക്കുന്നത് നമ്മുക്ക് ആ വീഡിയോയിൽ കാണാൻ സാധിക്കും. പ്രശസ്ത വീഡിയോ എഡിറ്റർ ആയ ലിന്റോ കുര്യൻ ആണ് ഈ വീഡിയോ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. കടുത്ത മമ്മൂട്ടി ആരാധകനായ ലിന്റോ മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയും എഡിറ്റ് ചെയ്തിട്ടുണ്ട്. ഏതായാലും ഈ കുട്ടി ആരാധികയുടെ മമ്മൂട്ടി സ്നേഹം കാണുമ്പോൾ ആരാധകർ മമ്മൂട്ടിയെ ഒരിക്കൽ കൂടി വിളിക്കുകയാണ് തലമുറകളുടെ നായകൻ എന്ന്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.