ബോളിവുഡ് സൂപ്പർ താരം വിക്കി കൗശലും സൂപ്പർ നായിക കത്രീന കൈഫും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇപ്പോഴിതാ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഔദ്യോഗികമായി തന്നെ പങ്കു വെച്ചിരിക്കുകയാണ് താരങ്ങൾ. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഇത് കൂടാതെ ഇവരുടെ വിവാഹത്തിന്റെ വീഡിയോ ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വഴി ആണ് പുറത്തു വരുന്നത് എന്നും എൺപതു കോടി രൂപ നൽകിയാണ് അവർ ഈ വീഡിയോ എടുക്കാനുള്ള റൈറ്റ്സ് സ്വന്തമാക്കിയതെന്നും വാർത്തകളുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം നടന്നത്. ബോളിവുഡ് സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഒട്ടേറേ സെലിബ്രിറ്റികൾ ഈ വിവാഹത്തിൽ പങ്കെടുത്തു. കഴിഞ്ഞ കുറച്ചു നാളത്തെ പ്രണയത്തിനു ശേഷമാണു വിക്കിയും കത്രീനയും വിവാഹിതരാകാൻ തീരുമാനിച്ചത്.
വിവാഹ ചിത്രങ്ങള്‍ ഔദ്യോഗികമായി ഇൻസ്റാഗ്രാമിലൂടെ പുറത്തു വിട്ടു കൊണ്ട് വിക്കി കൗശൽ കുറിച്ചത് ഇങ്ങനെ, ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള സ്നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ നിമിഷത്തിൽ നിങ്ങള്‍ ഏവരുടെയും സ്നേഹവും അനുഗ്രവും പ്രതീക്ഷിക്കുന്നു. വിവാഹത്തിനായി തിങ്കളാഴ്ച രാത്രി തന്നെ വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയിരുന്നു എന്ന് മാത്രമല്ല മൂന്നുദിവസം നീണ്ടു നിന്ന ആഘോഷങ്ങൾക്ക് ശേഷമാണു വിവാഹം നടന്നത്. ഉറി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിയ നടൻ ആണ് വിക്കി കൗശൽ. കത്രീന കൈഫ് ആവട്ടെ, ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നായികാ താരങ്ങളിൽ ഒരാളും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.