പ്രശസ്ത താരം ജോജു ജോർജ് നായകനായി എത്തിയ ചോല എന്ന ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ച ആണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡും അതുപോലെ ഒട്ടേറെ ലോക പ്രശസ്ത അന്തരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്ന് കിട്ടിയ പ്രശംസയുമെല്ലാം ഈ ചിത്രത്തിൽ വലിയ പ്രതീക്ഷ വെച്ച് പുലർത്താൻ പ്രേക്ഷകരെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ എല്ലാവരെയും ഏറെ തൃപ്‌തരാക്കുന്ന ഒരു ഗംഭീര സിനിമാനുഭവം ആണ് ചോല എന്നാണ് സാധാരണ പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ചോലയുടെ തമിഴ് പതിപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. അല്ലി എന്നാണ് ഇതിന്റെ തമിഴ് പതിപ്പിന്റെ പേര്. ഇതിന്റെ മലയാളം പതിപ്പ് നിർമ്മിച്ചത് നായകൻ ജോജു ജോർജ് തന്നെയാണെങ്കിൽ അല്ലി എന്ന ഇതിന്റെ തമിഴ് പതിപ്പ് നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് നേതൃത്വം നൽകുന്ന സ്റ്റോൺ ബെഞ്ച് എന്ന ബാനർ ആണ്. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ തമിഴ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ പ്രശസ്ത സംവിധായകൻ വെട്രിമാരൻ ആണ്.
അദ്ദേഹം താൻ അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്ന അനുഭവത്തെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ ആവില്ല എന്നാണ് ജോജു പറയുന്നത്. നിമിഷാ സജയൻ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം അഖിൽ വിശ്വനാഥും നിർണ്ണായക കഥാപാത്രമായി എത്തുന്നു. നിമിഷ, ജോജു എന്നിവരുടെ അതിഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ചിത്രം തമിഴിൽ നിർമ്മിച്ച കാർത്തിക് സുബ്ബരാജിന്റെ പുതിയ തമിഴ് ചിത്രത്തിലും ജോജു അഭിനയിക്കുന്നുണ്ട്.
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
This website uses cookies.