തമിഴത്തിന്റെ ദളപതി വിജയ് ഇപ്പോൾ തന്റെ അറുപത്തിയാറാം ചിത്രം ചെയ്യുന്നതിന്റെ തിരക്കിലാണ്. തെലുങ്കിലെ വമ്പൻ നിർമ്മാതാവായ ദിൽ രാജു നിർമ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം, വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പറയപ്പെടുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും, അതിലൊരു കഥാപാത്രം ഇറട്ടോമാനിയ എന്ന അസുഖബാധിതനായ ആളാണെന്നും വാർത്തകൾ വന്നിരുന്നു. മാത്രമല്ല ഇതിൽ തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു അതിഥി വേഷം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ മറ്റൊരു വിജയ് ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തമിഴിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ വെട്രിമാരൻ തനിക്ക് വിജയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. വെട്രിമാരനൊപ്പമൊരു ചിത്രമെന്നത് തന്റെയും ആഗ്രഹമാണെന്നു ദളപതി വിജയ്‌യും പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിജയ്‌യോട് ഒരു കഥ പറയാൻ വെട്രിമാരൻ ചെന്ന് കഴിഞ്ഞു. നേരത്തെ ഇവർ ഒരു കഥ പ്ലാൻ ചെയ്തെങ്കിലും അത് വിജയ്ക്ക് ഇഷ്ടപ്പെടാതെ പോയിരുന്നു. എന്നാൽ ഈ പുതിയ കഥയിൽ ഇവർ ഒരുമിക്കുന്ന ചിത്രം സംഭവിക്കുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിജയ് നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ലോകേഷ് കനകരാജ് ആണ്. മാസ്റ്ററിന് ശേഷം ഇവർ ഒന്നിക്കുന്ന ഈ ചിത്രം ഒരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് വെളിപ്പെടുത്തിയത്. വെട്രിമാരൻ ഇനി സംവിധാനം ചെയ്യാൻ പോകുന്നത് സൂര്യ നായകനായെത്തുന്ന വാടിവാസലെന്ന ചിത്രമാണ്. അതിന് ശേഷമായിരിക്കും അദ്ദേഹമൊരുക്കുന്ന വിജയ് ചിത്രത്തിന്റെ ജോലികളാരംഭിക്കുക. സൂരിയും വിജയ് സേതുപതിയുമൊന്നിക്കുന്ന വിടുതലൈ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള വെട്രിമാരൻ സിനിമ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.