കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച മഞ്ജുളാൽ തറയും വെങ്കലത്തിൽ തീർത്ത പുതിയ ഗരുഡ ശില്പവും സമർപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ച് സമർപ്പണം നടന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ വിവരം ഏവരെയും അറിയിച്ച വേണു കുന്നപ്പിള്ളി, സമർപ്പണ സമയത്തെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്.
അവിടെ നിന്നുള്ള ദൃശ്യങ്ങൾ പങ്കു വെച്ച് കൊണ്ട് വേണു കുന്നപ്പിള്ളി കുറിച്ച വാക്കുകൾ ഇപ്രകാരം, “ശ്രീ ഗുരുവായൂരപ്പ സന്നിധിയിലെ, നവീകരിച്ച മഞ്ജുളാൽ തറയുടേയും , പുതിയ വെങ്കലത്തിൽ തീർത്ത ഗരുഡ ശില്പത്തിന്റേയും സമർപ്പണവുമായിരുന്നു ഇന്നലെ…ലക്ഷോപലക്ഷം ജനങ്ങൾ കടന്നുപോകുന്ന കിഴക്കേ നടയിൽ, ഭക്തജനങ്ങളെ സ്വാഗതം ചെയ്ത് നിൽക്കുന്ന സിമന്റില്‍ തീർത്ത ഗരുഡ ശിൽപ്പത്തെ കാണാത്ത ഭക്തർ കുറവായിരിക്കും…ഏകദേശം അരനൂറ്റാണ്ട് പഴക്കമുള്ള ആ പ്രതിമയെ മാറ്റിയാണ് ,5000 കിലോക്ക് മേലെയുളള ഈ ഗരുഡ ശില്പം സ്ഥാപിച്ചത്… ഈ തലമുറയിലും, വരാനിരിക്കുന്ന കോടാനുകോടി ഭക്തർക്ക് മുന്നിലും തലയുയർത്തി നിൽക്കേണ്ട ഈ ഗരുഡ ശില്പത്തെ ഭഗവാനു മുന്നിൽ സമർപ്പിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യവും, അനുഗ്രഹമായാണ് കരുതുന്നത്…ഞാനിതിൽ ഒരു നിമിത്തമായെന്നു മാത്രം…ഭഗവാൻ ഏൽപ്പിച്ച ഒരു ജോലി ഞാൻ പൂർത്തീകരിച്ചു…മുൻജന്മ സുകൃതമോ, അച്ഛനമ്മമാരുടെ സത് പ്രവർത്തിയോ മറ്റോ കൊണ്ടായിരിക്കാമിത്…
തിരുസന്നിധിയിൽ ഇന്നലെ എത്തിച്ചേരുകയും , സമർപ്പണ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്ത എല്ലാവർക്കും ഭഗവാൻറെ അനുഗ്രഹങ്ങൾ ഉണ്ടാകും…
ശ്രീ ഗുരുവായൂരപ്പനു മുന്നിൽ ഞങ്ങളുടെ സ്രാഷ്ടാംഗ പ്രണാമം..”.
മാമാങ്കം, ആഫ്റ്റർ മിഡ്നൈറ്റ്, മാളികപ്പുറം, 2018 , ചാവേർ, ആനന്ദ് ശ്രീബാല എന്നിവ നിർമ്മിച്ച വേണു കുന്നപ്പിള്ളിയുടെ ഏറ്റവും പുതിയ ചിത്രം ഈ വർഷം റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ആസിഫ് അലി- ജോഫിൻ ചിത്രമായ രേഖാചിത്രമാണ്. മലയാളത്തിൽ നിർമ്മാതാവായി എത്തി 5 വർഷം കൊണ്ട് മാളികകപ്പുറം, 2018 , രേഖാചിത്രം എന്നീ മൂന്നു വമ്പൻ ഹിറ്റുകൾ സമ്മാനിക്കാനും അദ്ദേഹത്തിന്റെ കാവ്യാ ഫിലിം കമ്പനിക്ക് സാധിച്ചു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.