[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ക്വീനിലെ വെണ്ണിലാവേ ഗാനം സോഷ്യല്‍ മീഡിയകളില്‍ തരംഗം

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രം ജനുവരി 12 മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ഒരു കൂട്ടം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ക്യാമ്പസ് ചിത്രം ഇപ്പോൾ അതിന്റെ ട്രൈലെർ, പാട്ടുകൾ എന്നിവയിലൂടെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടി എടുക്കുന്നത്. ട്രൈലെർ വന്നതിനു ശേഷം റിലീസ് ചെയ്ത മെക്ക് ആന്തം, അതിനു ശേഷം വന്ന സാറേ എന്ന ഗാനം എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വെണ്ണിലാവേ എന്ന ഗാനവും പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി മുന്നോട്ടു കുതിക്കുകയാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ നമ്പർ വൺ സ്ഥാനത്തു ആണ് ഇപ്പോൾ ഈ ഗാനം ഉള്ളത്. ഒരു വെഡിങ് സോങ് ആയി ഒരുക്കിയിരിക്കുന്ന ഈ ഗാനം മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ്.

ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഹരിശങ്കർ, സൂരജ് സന്തോഷ്, സിയാ ഉൾ ഹഖ് , അജയ് ശ്രവണ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഷിബു കെ മൊയ്‌ദീൻ, റിൻഷാദ് വെള്ളോടത്തിൽ, ടി ആർ ഷംസുദീൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സുരേഷ് ഗോപിയാണ്. സാഗർ ദാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. പുതുമുഖങ്ങളോടൊപ്പം വിജയ രാഘവൻ , നിയാസ് ബക്കർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.