നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രം ജനുവരി 12 മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ഒരു കൂട്ടം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ക്യാമ്പസ് ചിത്രം ഇപ്പോൾ അതിന്റെ ട്രൈലെർ, പാട്ടുകൾ എന്നിവയിലൂടെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടി എടുക്കുന്നത്. ട്രൈലെർ വന്നതിനു ശേഷം റിലീസ് ചെയ്ത മെക്ക് ആന്തം, അതിനു ശേഷം വന്ന സാറേ എന്ന ഗാനം എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വെണ്ണിലാവേ എന്ന ഗാനവും പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി മുന്നോട്ടു കുതിക്കുകയാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ നമ്പർ വൺ സ്ഥാനത്തു ആണ് ഇപ്പോൾ ഈ ഗാനം ഉള്ളത്. ഒരു വെഡിങ് സോങ് ആയി ഒരുക്കിയിരിക്കുന്ന ഈ ഗാനം മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ്.
ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഹരിശങ്കർ, സൂരജ് സന്തോഷ്, സിയാ ഉൾ ഹഖ് , അജയ് ശ്രവണ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഷിബു കെ മൊയ്‌ദീൻ, റിൻഷാദ് വെള്ളോടത്തിൽ, ടി ആർ ഷംസുദീൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സുരേഷ് ഗോപിയാണ്. സാഗർ ദാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. പുതുമുഖങ്ങളോടൊപ്പം വിജയ രാഘവൻ , നിയാസ് ബക്കർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.