പതിനൊന്നു വർഷം മുൻപ് റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ തമിഴ് ചിത്രമാണ് തല അജിത് നായകനായി എത്തിയ മങ്കാത്ത. അജിത്തിനൊപ്പം ആക്ഷൻ കിംഗ് അർജുൻ സർജയും പ്രധാന വേഷം ചെയ്ത ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് സൂപ്പർ ഹിറ്റ് സംവിധായകനായ വെങ്കട് പ്രഭുവാണ്. നെഗറ്റീവ് ഷേഡുള്ള വിനായക് മഹാദേവ് എന്ന് പേരുള്ള കഥാപാത്രമായാണ് അജിത് ഈ ചിത്രത്തിലെത്തിയത്. അന്ന് മുതൽ ആരാധകർ വെങ്കട് പ്രഭുവിനോട് ചോദിക്കുന്ന ചോദ്യമാണ് മങ്കാത്ത 2 ഉണ്ടാകുമോ എന്നത്. ഇപ്പോഴിതാ അതിനൊരു മറുപടിയുമായി എത്തിയിരിക്കുകയാണദ്ദേഹം. മങ്കാത്ത 2 തിരക്കഥ റെഡിയാണെന്നും, താൻ ഇത്തവണ അതെഴുതിയിരിക്കുന്നതു തല അജിത്തിനും ദളപതി വിജയ്ക്കും വേണ്ടിയാണെന്നാണ് വെങ്കട് പ്രഭു പറയുന്നത്. അടുത്തിടെ തമിഴ്നാട്ടിൽ വെച്ച് നടന്ന ഒരു കോളേജ് ചടങ്ങിൽ വെച്ചാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താൻ തല അജിത്, ദളപതി വിജയ് എന്നിവരെ കണ്ട് മങ്കാത്ത 2 തിരക്കഥ പറയാനിരിക്കുകയാണെന്നും വെങ്കട് പ്രഭു കൂട്ടിച്ചേർക്കുന്നുണ്ട്. അങ്ങനെയൊരു ചിത്രം സംഭവിച്ചാൽ അത് തമിഴ് സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തെ തന്നെ മാറ്റിയെഴുതുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കാരണം തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് വിജയ്, അജിത് എന്നിവർ. വിജയ് ഇപ്പോൾ ചെയ്യുന്നത് തെലുങ്കു സംവിധായകൻ വംശിയൊരുക്കുന്ന ചിത്രമാണെങ്കിൽ അജിത് ചെയ്യുന്നത് എച് വിനോദ് ഒരുക്കുന്ന ചിത്രമാണ്. വിജയ് അടുത്തത് ലോകേഷ് കനകരാജിനൊപ്പവും, അജിത് വിഘ്‌നേശ് ശിവനൊപ്പവുമാവും ചിത്രങ്ങൾ ചെയ്യുകയെന്നും വാർത്തകൾ വരുന്നുണ്ട്.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.