ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്ന് നിർമ്മിച്ച, നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്ത ചിതമാണ് വെള്ളേപ്പം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വലിയ താരങ്ങളുടെ സാന്നിധ്യത്തിൽ നടന്നിരിക്കുകയാണ്. മലയാളത്തിന്റെ യുവ താരങ്ങളായ ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ എന്നിവരും, അനിൽ രാധാകൃഷ്ണ മേനോൻ, മാളവിക മേനോൻ എന്നിവരും ചേർന്നാണ് ഇതിന്റെ ഓഡിയോ ലോഞ്ച് തൃശ്ശൂരിൽ നിർവഹിച്ചത്. ഷൈൻ ടോം ചാക്കോ, റോമ, നൂറിൻ ഷെരിഫ്, അക്ഷയ് രാധാകൃഷ്ണൻ, ശ്രീജിത്ത് രവി കൈലാഷ്, സോഹൻ സീനലാൽ, സാജിദ് യഹിയ, സുനിൽ പറവൂർ, ഫാഹിം സഫർ, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലൻ, റോഷ്‌ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരൻ, കാതറിൻ സന്തോഷ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
തൃശ്ശൂരിലെ സാംസ്കാരികതയും മത സൗഹാര്ദവും അതുപോലെ ഭക്ഷണ വൈവിധ്യവുമൊക്കെ ഇടകലർത്തി, ഹാസ്യത്തിനു പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം എന്ന് അണിയറ പ്രവർത്തകർ അറിയിക്കുന്നു. തൃശൂരിലെ വെള്ളേപ്പതെരുവും അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കാൻ പോകുന്നത്. പത്തേമാരി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ, ദേശീയ -സംസ്ഥാന അംഗീകാരങ്ങൾ നേടിയ ജ്യോതിഷ് കലാസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ എക്‌സിക്യൂറ്റിവ് പ്രൊഡ്യൂസർ പ്രശസ്ത സംവിധായകനായ പ്രമോദ് പപ്പൻ ആണ്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജീവൻലാൽ ആണെങ്കിൽ, സംഗീതം ഒരുക്കിയത് എസ് പി വെങ്കിടേഷ്, എറിക് ജോൺസൻ, ലീല എൽ ഗിരീഷ് കുട്ടൻ എന്നിവർ ചേർന്നാണ്. ഇതിന്റെ റിലീസ് തീയതി അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: Shijin P Raj
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.