മഞ്ജുവാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘വെള്ളരി പട്ടണം’ മാർച്ച് 24ന് തിയേറ്ററുകളിൽ എത്തുന്നു. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന് സംവിധാനം ഒരുക്കുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ എന്നിവര്‍ ചേർന്നാണ്.
കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം പൊളിറ്റിക്കൽ സറ്റയർ ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചക്കരക്കുടമെന്ന പഞ്ചായത്തിനെ ചുറ്റിപ്പറ്റിയാണ് കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരുടെ സഹോദരനായാണ് സൗബിൻ ഷാഹിർ ചിത്രത്തിൽ എത്തുന്നത്. ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വ്വതി സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, വീണ നായര്‍, തുടങ്ങിയവർ ‘വെള്ളരിപട്ടണ’ത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അലക്‌സ് ജെ പുളിക്കല്‍, എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരിയാണ്. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കലാസംവിധാനം നിർവഹിക്കുന്നത് ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീജിത് ബി നായര്‍, കെ ജി രാജേഷ് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നിർവഹിക്കുന്നത് വൈശാഖ് സി വടക്കേവീട്. പി ആര്‍ ഒ. എ എസ് ദിനേശ് എന്നിവരാണ്. ആയിഷ ,മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ തുടങ്ങി തുടർ പരാജയ ചിത്രങ്ങൾക്കു ശേഷം മഞ്ജുവാര്യരുടേതായി തിയേറ്റർ റീലിസിന് എത്തുന്ന ചിത്രമാണിത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.