മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ വെളിപാടിന്റ പുസ്തകം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. 200 സ്കീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്യുക
വമ്പൻ പ്രതീക്ഷകളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിന്റെ 3 ഗെറ്റപ്പുകൾ ആണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ രണ്ടെണ്ണം പുറത്ത് വിട്ടിട്ടുണ്ടെങ്കിലും ഒരു ലുക്ക് ഇപ്പോളും സസ്പെൻസ് ആക്കി വെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തല്ലുകൊള്ളികൾ ആയ കുട്ടികൾ പഠിക്കുന്ന ഒരു കോളേജിലേക്ക് പഠിപ്പിക്കാൻ ആയി എത്തുന്ന മൈക്കിൾ ഇടിക്കുള എന്ന പ്രൊഫസറിന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ ആണ് പ്രൊഫസർ മൈക്കിൾ ഇടിക്കുള ആകുന്നത്.
അങ്കമാലി ഡയറീസ് നായിക രേഷ്മ രാജനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറും മുഴുനീള കഥാപാത്രമായി വെളിപാടിന്റെ പുസ്തകത്തിൽ എത്തുന്നുണ്ട്. അനൂപ് മേനോൻ, സിദ്ദിഖ്, സലീം കുമാർ, ശിവാജി ഗുരുവായൂർ, അരുൺ, അലൻസിയർ തുടങ്ങിയവാരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.