വെളിപാടിന്റെ പുസ്തകം ഓരോ ദിനങ്ങള് കഴിയുംതോറും പ്രതീക്ഷകള് ഏറി കൊണ്ടിരിക്കുകയാണ്. പോസ്റ്ററുകളും ഗാനങ്ങളും ചിത്രങ്ങളുമെല്ലാം ഈ പ്രതീക്ഷകള് വര്ദ്ധിപ്പിക്കുന്നതാണ്. കംപ്ലീറ്റ് ആക്ടര് മോഹന്ലാലിനെ നായകനാക്കി ആദ്യമായി ലാല് ജോസ് ഒരുക്കുന്ന ചിത്രം എന്നത് തന്നെയാണ് വെളിപാടിന്റെ പുസ്തകത്തെ ഇത്ര ശ്രദ്ധേയമാക്കുന്നത്.
പേരുകൊണ്ടും ലാല് ജോസ് ചിത്രം എന്നത് കൊണ്ടും ഒരു ക്ലാസ് ചിത്രം എന്ന ലേബലില് ആയിരുന്നു വെളിപാടിന്റെ പുസ്തകം ആദ്യം ഒരുങ്ങിയത്. മോഹന്ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രം ക്ലാസ്സ് തന്നെ എന്ന് ഉറപ്പിച്ചു.
എന്നാല് പുതുതായി വരുന്ന ഫോട്ടോസുകള് എല്ലാം വെളിപാടിന്റെ പുസ്തകത്തിന്റെ പ്രതീക്ഷകള് ഉയര്ത്തുന്നതാണ്. മോഹന്ലാലിന്റെ ആദ്യ ലുക്കില് നിന്നും മാറ്റി മാസ്സ് ലുക്കിലാണ് പുതിയ ചിത്രങ്ങളില് എല്ലാം മോഹന്ലാല് പ്രത്യക്ഷപ്പെട്ടത്. കട്ടി മീശയും കുറ്റി താടിയും നീട്ടി വളര്ത്തിയ കൃതാവും മോഹന്ലാലിന്റെ മാസ്സ് ലുക്കിനെ മനോഹരമാക്കുന്നുണ്ട്.
ഇപ്പോള് ഓരോ മലയാളി സിനിമ പ്രേക്ഷകരും ചോദിക്കുന്നത് ഇതാണ് വെളിപാടിന്റെ പുസ്തകം യഥാര്ത്ഥത്തില് മാസ്സ് സിനിമയോ അതോ ക്ലാസ്സ് സിനിമയോ.?
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.