മോഹൻലാൽ ബോക്സ്ഓഫീസ് കീഴടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷം നമ്മൾ കണ്ടത്. കേരളത്തിൽ മാത്രമല്ല പുറത്തും മോഹൻലാൽ തരംഗം ആഞ്ഞടിച്ചു. ഒപ്പം, പുലി മുരുകൻ എന്ന രണ്ടു ചിത്രങ്ങളിലൂടെ മാത്രം മോഹൻലാൽ ബോക്സ് ഓഫീസിൽ നടത്തിയത് 220 കോടിയുടെ ബിസിനസ്സാണ്.
ഈ രണ്ടു ചിത്രങ്ങളുമൊഴിച്ചു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എല്ലാ മലയാള സിനിമകൾ ചേർന്ന് പോലും നടത്തിയ ആകെ ബിസിനസ് ഈ രണ്ടു മോഹൻലാൽ ചിത്രങ്ങൾ നടത്തിയ ബിസിനസ് കവർ ചെയ്തില്ല എന്നത് വിസ്മയമാണ്.
അതുപോലെ കഴിഞ്ഞ വർഷത്തെ മോഹൻലാൽ ചിത്രങ്ങൾ തെന്നിന്ത്യൻ സിനിമയിൽ ആകെ മൊത്തം നടത്തിയത് ഏകദേശം 370 കോടി രൂപയുടെ ബിസിനസ്സും. തന്റെ ബോക്സ് ഓഫീസ് പവർ ഒരിക്കൽ കൂടി കാണിച്ചു തരാൻ കഴിഞ്ഞ വർഷത്തെ പോലെ രണ്ടു വമ്പൻ റിലീസുകളുമായി മോഹൻലാൽ ഈ വരുന്ന ഓണം മുതൽ തയ്യാറെടുക്കുകയാണ്.
ഓഗസ്റ്റ് 31ന് കേരള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റു സൃഷ്ടിക്കാൻ മോഹൻലാൽ എത്തുന്നത് ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ മൈക്കൽ ഇടിക്കുളയായാണ്. ഇരുന്നൂറിൽ അധികം സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.
പക്കാ ഫാമിലി എന്റെർറ്റൈനെർ എന്ന ലേബലിൽ ആണ് ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച വെളിപാടിന്റെ പുസ്തകം എത്തുന്നത്. ഇതിലെ മോഹൻലാലിൻറെ ക്ലാസ്-മാസ്സ് ലുക്കുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഇടിക്കുള എത്തി കഴിഞ്ഞു ഒരു മാസത്തിനു ശേഷം മോഹൻലാൽ എത്താൻ പോകുന്നത് വില്ലൻ എന്ന ചിത്രത്തിലെ മാത്യു മാഞ്ഞൂരാൻ ആയി ആണ്. ഒരു സ്റ്റൈലിഷ് ക്രൈം ത്രില്ലറായ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്.
മൂന്നു ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കിടേഷ് ആണ്. തമിഴ് നടൻ വിശാലും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.