രാഹുൽ മാധവിനെ നായകനാക്കി ഗോവിന്ദ് വരാഹ സംവിധാനം ചെയ്ത ചിത്രമാണ് വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി. നിങ്ങൾക്കറിയാവുന്ന പോലെ തന്നെ, ജയറാം- രാജസേനൻ കൂട്ടുകെട്ടിൽ പുറത്തു വന്ന മേലേപ്പറമ്പിൽ ആൺവീട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ജഗതി ചേട്ടന്റെ സൂപ്പർ ഹിറ്റ് ഡയലോഗ് ആണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ആയി വന്നിരിക്കുന്നത്.
ഈ വരുന്ന മാർച്ച് മാസത്തിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്, ആ സൂപ്പർ ഹിറ്റ് ഡയലോഗ് മലയാളികളുടെ മനസ്സിൽ ഒരിക്കലൂം മറക്കാത്ത രീതിയിൽ എത്തിച്ച സാക്ഷാൽ ജഗതി ശ്രീകുമാർ തന്നെയാണ്. ആ ഡയലോഗ് വന്നു ഇരുപത്തിയേഴു വർഷങ്ങൾക്കു ശേഷവും ഓരോ മലയാളിക്കും ആ സംഭാഷണവും ആ രംഗവും കാണാപാഠം ആണ് എന്നത് തന്നെ ജഗതി ശ്രീകുമാർ എന്ന അത്ഭുത പ്രതിഭയുടെ കഴിവിന്റെ ദൃഷ്ടാന്തമാണ്. തെലുങ്കിലെ മുൻ നിര സംവിധായകനാണ് ഗോവിന്ദ് വരാഹ. അദ്ദേഹം തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണ്.
ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് ശ്രവ്യ ആണ്. ഒരു ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിലും ഒരു പ്രണയ ചിത്രം എന്ന നിലയിലും ശ്രദ്ധ നേടാവുന്ന ഒരു ചിത്രമാണ് വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
മധു, റിസ ബാവ, നീന കുറുപ്പ്, അസീസ്, പ്രശാന്ത് അലക്സാണ്ടർ, ഗായത്രി മയൂര, ദിശിനി, ദിലീപ്, അർജുൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. കൃഷ്ണ സാഗർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് വിശ്വജിത് ആണ്. അതുപോലെ തന്നെ പ്രശസ്ത എഡിറ്റർ ആയ സിയാൻ ശ്രീകാന്താണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.