ഹൈപ്പുകൾ വീണ്ടും നൽകിക്കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ 2ലെ പുതിയ ലിറിക്കൽ വിഡിയോ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ജയം രവിയുടെ പോയിൻറ് ഓഫ് വ്യൂവിലിലൂടെയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നടി ശോഭിത ധൂലിപാലയുമായുള്ള അദ്ദേഹത്തിന്റെ പ്രണയകഥയിലേക്കുള്ള മനോഹരമായ ദൃശ്യാവിഷ്കാരവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എ ആർ റഹ്മാന്റെ സംഗീതത്തിൽ ശങ്കർ മഹാദേവൻ, കെ എസ് ചിത്ര, ഹരിണി എന്നിവർ ചേർന്നാണ് ‘വീര രാജ വീര’എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് വരികൾ എഴുതിയിരിക്കുന്നത്. തമിഴ് ഭാഷയുടെ മനോഹാരിത അത്രയും ഒപ്പിയെടുത്തുകൊണ്ടാണ് ഗാനങ്ങൾക്ക് വരികളും സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനായിരുന്നു പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം ഏപ്രിൽ 28നാണ് ലോകമെമ്പാടും പ്രദർശനത്തിന് എത്തിക്കുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ് രണ്ടാം ഭാഗവും വിതരണം ചെയ്യുക.
പൊന്നിയിൻ സെൽവൻ 2 ട്രെയിലർ പുറത്തിറങ്ങിയ ശേഷവും സിനിമ പ്രേമികളിൽ നിന്ന് മികച്ച രീതിയിലുള്ള പ്രതികരണമാണ് നേടിയെടുക്കുന്നത്. ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, പ്രകാശ് രാജ്,തൃഷ കൃഷ്ണൻ, ജയം രവി, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് രണ്ടാം ഭാഗത്തിലും മണിരത്നം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ സംഗീതസംവിധായകൻ എആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ഛായാഗ്രാഹകൻ രവി വർമ്മൻ എന്നിവരാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഏപ്രിൽ 28 ന് റിലീസിന് തയ്യാറെടുത്തുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.