എട്ടു ചിത്രങ്ങൾ ചേർത്തൊരുക്കിയ വട്ടമേശ സമ്മേളനം എന്ന ആന്തോളജി ചിത്രം നാളെ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. എട്ടു സംവിധായകർ ചേർന്നൊരുക്കിയ എട്ടു ഹൃസ്വ ചിത്രങ്ങൾ ചേർത്താണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ഇതിനൊപ്പം ചേർക്കുന്നു. രണ്ടേകാൽ മണിക്കൂറോളം ദൈർഖ്യമുള്ള ഈ ചിത്രത്തിലെ എട്ടു ഹൃസ്വ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത് സാഗർ വി എ, വിപിൻ ആറ്റ്ലി, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫസ് നൗഷാദ്, വിജീഷ് എ സി, ആന്റോ ദേവസ്യാ, സൂരജ് തോമസ് എന്നിവരാണ്. എട്ടു വ്യത്യസ്ത സിനിമാനുഭവങ്ങൾ ഒറ്റ ചിത്രത്തിൽ നിന്നു ലഭിക്കത്തക്ക തരത്തിൽ വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്ന ചിത്രങ്ങൾ ആണ് ഇതിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകനും അഭിനേതാവുമായ വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ ആണ് ഈ പ്രൊജക്റ്റ് ഒരുക്കിയിരിക്കുന്നത്. പാഷാണം ഷാജി, അഞ്ജലി, കെ പി എസ് പടന്നയിൽ, വിപിൻ ആറ്റ്ലി, മോസസ് തോമസ്, ജൂഡ് ആന്റണി ജോസഫ്, മെറീന മൈക്കൽ, ജിബു ജേക്കബ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അമരേന്ദ്രൻ ബൈജു ആണ്. സാഗർ വി എ സംവിധാനം ചെയ്ത ദൈവം നമ്മോടു കൂടെ, അജു കിഴുമല ഒരുക്കിയ കുട്ടായി ആരായി, അനിൽ ഗോപിനാഥ് സംവിധാനം ചെയ്ത ടൈം, നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിപിൻ ആറ്റ്ലി ഒരുക്കിയ പ്ർർ, വിജീഷ് എ സി ഒരുക്കിയ സൂപ്പർ ഹീറോ, ആന്റോ ദേവസ്യാ ഒരുക്കിയ മേരി, സൂരജ് തോമസ് സംവിധാനം ചെയ്ത അപ്പു എന്നിവയാണ് വട്ടമേശ സമ്മേളനത്തിലെ എട്ടു ചിത്രങ്ങളുടെ പേരുകൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.