എട്ടു സംവിധായകർ ചേർന്ന് ഒരുക്കിയ, എട്ടു കഥകൾ പറയുന്ന വട്ടമേശ സമ്മേളനം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം 25 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഇതിന്റെ ട്രെയ്ലറിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്ലിയും കൂട്ടുകാരുമാണ് വട്ടമേശ സമ്മേളനം നമ്മുക്ക് മുന്നിൽ എത്തിക്കുന്നത്. സാഗർ വി എ സംവിധാനം ചെയ്ത ദൈവം നമ്മോടു കൂടെ, അജു കിഴുമല ഒരുക്കിയ കുട്ടായി ആരായി, അനിൽ ഗോപിനാഥ് സംവിധാനം ചെയ്ത ടൈം, നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിപിൻ ആറ്റ്ലി ഒരുക്കിയ പ്ർർ, വിജീഷ് എ സി ഒരുക്കിയ സൂപ്പർ ഹീറോ, ആന്റോ ദേവസ്യാ ഒരുക്കിയ മേരി, സൂരജ് തോമസ് സംവിധാനം ചെയ്ത അപ്പു എന്നിവയാണ് ഈ ആന്തോളജി മൂവിയിലെ എട്ടു ചിത്രങ്ങൾ.
അമരേന്ദ്രൻ ബൈജു ആണ് ഈ എട്ടു ചിത്രങ്ങളുടെയും നിർമ്മാണം നിർവഹിച്ചിരിക്കുന്നതു. വളരെ സർകാസ്റ്റിക് ആയ ഒരു ഗാനത്തിലൂടെ റിലീസ് ചെയ്ത ഇതിന്റെ ആദ്യ ട്രെയ്‌ലറും പിന്നീട് മലയാളത്തിലെ ഏറ്റവും മോശം ചിത്രത്തിന്റെ മോശം ട്രൈലെർ എന്ന രസകരമായ ക്യാപ്ഷ്നോടെ വന്ന രണ്ടാം ട്രെയ്‌ലറും വലിയ ശ്രദ്ധയാണ് ഈ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നേടിക്കൊടുത്തത്. പാഷാണം ഷാജി, അഞ്ജലി, കെ പി എസ് പടന്നയിൽ, വിപിൻ ആറ്റ്ലി , മോസസ് തോമസ്. ജൂഡ് ആന്റണി ജോസഫ്, മെറീന മൈക്കൽ, ജിബു ജേക്കബ് എന്നെ പ്രശസ്ത കലാകാരൻമാർ ഇതിന്റെ താരനിരയുടെ ഭാഗം ആണ്. കാണേണ്ടവർ റിലീസിന്റെ അന്ന് തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല എന്നെഴുതിയ ഇതിന്റെ രസകരമായ പോസ്റ്ററും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.