മികച്ച പ്രേക്ഷകാഭിപ്രായവും അതുപോലെ തന്നെ മികച്ച ബോക്സ് ഓഫീസ് പ്രകടനവുമായി മുന്നേറുകയാണ് കുഞ്ചാക്കോ ബോബൻ നായകനായ വർണ്യത്തിൽ ആശങ്ക എന്ന ചിത്രം. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഈ ആക്ഷേപഹാസ്യ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൃശൂർ ഗോപാല്ജി ആണ്. മലയാള സിനിമയിൽ ഇന്നേ വരെ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നാണ് വർണ്യത്തിൽ ആശങ്ക എന്നാണ് പ്രേക്ഷകാഭിപ്രായം . അതുപോലെ തന്നെ അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ചിത്രം ശ്രദ്ധ നേടുന്നുണ്ട്.
കുഞ്ചാക്കോ ബോബൻ ക്വോട്ട ശിവൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ സുരാജ് വെഞ്ഞാറമ്മൂടും ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു. ദയാനന്ദൻ എന്ന കഥാപാത്രത്തെയാണ് സുരാജ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ ഈ ചിത്രം കേരളത്തിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ നാല് കോടി രൂപയ്ക്കു മുകളിൽ ആണ്. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം ഇതിനോടകം തന്നെ ലാഭത്തിലേക്കു എത്തി കഴിഞ്ഞു എന്നാണ് വാർത്തകൾ പറയുന്നത്.
ഇപ്പോഴും തീയേറ്ററുകളിൽ ചിത്രത്തിന് അനുഭവപ്പെടുന്ന തിരക്ക് കൂടുതൽ വലിയ വിജയത്തിലേക്കാണ് ചിത്രത്തെ നയിക്കുന്നത്. ജനങ്ങൾ മനസ്സറിഞ്ഞു നൽകുന്ന മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന്റെ വലിയ വിജയത്തിന് കാരണം.
ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി, സുനിൽ സുഗത, ജയരാജ് വാര്യർ , ടിനി ടോം, കെ പി എ സി ലളിത, ഗായത്രി സുരേഷ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശാന്ത് പിള്ളൈ ആണ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.