പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച വാരിയം കുന്നൻ എന്ന ചിത്രം അത് പറയാൻ പോകുന്ന പ്രമേയത്തിന്റെ പേരിലും അതിനു ശേഷം അതിൻറെ രചയിതാക്കളിൽ ഒരാളായ റമീസ് പുലർത്തിയിരുന്ന രാഷ്ട്രീയ നിലപാടുകളുടെ പേരിലും ഏറെ വിവാദം സൃഷ്ടിച്ച ഒരു പ്രൊജക്റ്റ് ആണ്. അങ്ങനെയിരിക്കെയാണ് റമീസ് താത്കാലികമായി ഈ പ്രോജെക്ടിൽ നിന്ന് മാറി നിൽക്കുകയാണ് എന്നും തന്റെ ഭാഗം മറ്റുള്ളവരെ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രമേ അദ്ദേഹം ഈ പ്രോജെക്ടിലേക്കു തിരിച്ചു വരൂ എന്നും സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഈ പ്രോജെക്ടിലെ തന്റെ സ്ഥാനത്തെക്കുറിച്ചും ഇതിൽ നിന്നുള്ള താൽക്കാലിമായ പിന്മാറ്റത്തെക്കുറിച്ചും റമീസ് തന്നെ കൂടുതൽ വെളിപ്പെടുത്തുകയാണ്. അങ്ങനെ ആര്ക്കും തന്നെ ഇതില് നിന്ന് മാറ്റാനാകില്ല എന്നും ഇത് താൻ ഉണ്ടാക്കിയ പ്രൊജക്ടാണ് എന്നും റമീസ് പറയുന്നു. മീഡിയാ വണ് ചാനലിലാണ് രമേശ് ഈ വാക്കുകൾ പറഞ്ഞിരിക്കുന്നത്.
താൻ വാരിയംകുന്നനെക്കുറിച്ച് മനസിലാക്കുകയും പഠിക്കുകയും, ശേഷം നാലഞ്ച് കൊല്ലം റിസര്ച്ച് ചെയ്തു സ്ക്രിപ്റ്റെഴുതുകയും ചെയ്ത ആളാണെന്നു റമീസ് പറയുന്നു. സംവിധായകനെ കണ്ടതും, താരങ്ങളെ തീരുമാനിച്ചതും അതുപോലെ പ്രൊഡക്ഷന് കമ്പനിക്കായി കുറച്ചുപേരെ കൂട്ടിച്ചേർത്തത് മുതൽ. പ്രൊഡ്യൂസറെ കണ്ടെത്തിയതുമെല്ലാം താൻ തന്നെയാണ് എന്നും റമീസ് പറഞ്ഞു. അതുകൊണ്ട് തന്നെ മറ്റൊരാള്ക്ക് തന്നെ ഈ പ്രോജെക്ടിൽ നിന്ന് മാറ്റാനാവില്ല എന്നും താൻ സ്വയം പിന്മാറിയതാണ് എന്നും റമീസ് വെളിപ്പെടുത്തി. വാരിയംകുന്നനാണ് ആരോപണം ഉന്നയിക്കുന്നവരുടെ ശത്രു എന്ന് പറഞ്ഞ റമീസ് വാരിയംകുന്നന് എന്ന സിനിമയെ ഇല്ലാതാക്കാനുളള ശ്രമങ്ങളില് താൻ ഇരയാക്കപ്പെട്ടതാണ് എന്നും കൂട്ടിച്ചേർത്തു. തന്റെ നിരപരാധിത്വം തനിക്കു ബോധ്യപ്പെടുത്തണമെന്ന് തോന്നിയപ്പോൾ നിർമ്മാതാവിന് കത്തയച്ചതും ആഷിഖ് അബുവിനെ അറിയിച്ചതും താൻ തന്നെയാണെന്നും ഇത് താൽക്കാലിമായ പിന്മാറ്റമാണെന്നും അദ്ദേഹം പറയുന്നു. താലിബാന് അനുകൂലിയാണെങ്കില് സിനിമയില് എത്തുമായിരുന്നില്ല എന്നും താലിബാന് നിലപാടിനോട് വിയോജിപ്പുള്ള ആളാണ് താനെന്നും അദ്ദേഹം വിശദീകരിക്കുന്നു. റായ് ലക്ഷ്മിക്കെതിരായ ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് അറിവില്ലാത്ത പ്രായത്തിലേതാണ് എന്നും അത് കൊണ്ടാണ് ക്ഷമാപണം നടത്തിയതെന്നും പറഞ്ഞ റമീസ് പൊതുസമൂഹം തന്റെ നിലപാട് മനസിലാക്കാൻ വേണ്ടിയാണു ഇപ്പോൾ താൽക്കാലിമായി പിന്മാറിയതെന്നും തുറന്നു പറയുന്നു. ഈ പ്രൊജക്റ്റ് നടന്നാൽ താൻ അതിന്റെ ഭാഗമായിരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.