ജിജോ ജോസഫ് സംവിധാനം ചെയ്ത ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥയെഴുതിയ സിജു വിൽസൺ നായകനായ വരയൻ ഒടിടിയിലെത്തി. ചിത്രം ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്. സിജു വിൽസൺ വൈദികവേഷത്തിലെത്തിയ ചിത്രം ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. ചിത്രത്തിൻറെ തീയറ്റർ റിലീസ് 2022 മെയ് മാസത്തിൽ ആയിരുന്നു.
സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രനാണ് വരയൻ ചിത്രത്തിൻറെ നിർമ്മാണം. സിജു വിൽസനെ കൂടാതെ ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലിയോണ ലിഷോയ്, ജൂഡ് ആന്റണി ജോസഫ്,മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ,അരിസ്റ്റോ സുരേഷ്, തുടങ്ങിയവരാണ്. ചിത്രം മുഴു നീളെ ആക്ഷനും നർമ്മവും ഇടകലർത്തിയ ചലച്ചിത്ര അനുഭവമായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നാസ് എന്ന നായ ചിത്രത്തിൽ കഥാപാത്രമായെത്തിയിരുന്നു .
ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം മുഴുവനായും അണിയിച്ചൊരുക്കിയത്. നല്ലൊരു ആക്‌ഷൻ ചിത്രത്തിന്റെ ചേരുവകളെല്ലാം വളരെ കൃത്യമായി ചേർത്ത ജിജോ ജോസഫിന്റെ ആദ്യ സംവിധാനത്തിലാണ് വരയൻ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയത് ബി കെ ഹരിനാരായണനും സംഗീതം നൽകിയത് പ്രകാശ് അലക്സുമാണ്. ഫാ. ഡാനി കപ്പൂച്ചിൻ തിരക്കഥയും, ഛായാഗ്രഹണം രജീഷ് രാമനും നിർവഹിച്ചു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.