ഒരിക്കൽ മലയാള സിനിമയിലെ സൂപ്പർ നായികയായി തിളങ്ങിയ നടി വാണി വിശ്വനാഥ് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ദി ക്രിമിനൽ ലോയർ എന്ന ചിത്രത്തിലൂടെയാണ് വാണി മടങ്ങി വരുന്നത്. നടനും സംവിധായകനുമായ ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ സജീവമായിരുന്നില്ല വാണി. ഏതായാലും ഇപ്പോൾ വാണി തിരിച്ചു വരുന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നതും ബാബുരാജ് തന്നെയാണ്. ഒരു ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ടാഗ് ലൈൻ കിൽ ഓർ ഡൈ എന്നാണ്. തേർഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ജിത്തു ആണ്. ഷിനോയ് ഗോപിനാഥ് ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്. സന്ദീപ് ആണ് ചിത്രത്തിന്റെ എഡിറ്റർ.
മലയാളത്തിൽ പക്കാ ആക്ഷൻ നായികയായി തിളങ്ങിയ വാണി വിശ്വനാഥ്, അന്യ ഭാഷ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുള്ള വാണി, കേന്ദ്ര കഥാപാത്രമായും സിനിമകൾ ചെയ്തു സൂപ്പർ ഹിറ്റാക്കിയ നായികാ താരമാണ്. ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് താൻ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി എന്ന് കുറച്ചു നാൾ മുൻപ് ബാബുരാജ് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ് എന്നും, അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷയിലെ റൈറ്റ്സ് വേറെയും വാണി ചിത്രങ്ങൾക്ക് ലഭിച്ചിരുന്നു എന്നും ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. ഏതായാലും നായികയായും നെഗറ്റീവ് റോളിലും ആക്ഷൻ റോളിലും വരെ അഭിനയിച്ചു കയ്യടി നേടിയ ഈ അഭിനേത്രിയുടെ തിരിച്ചു വരവിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.