പ്രശസ്ത നടൻ ജോജു ജോർജ് ഇപ്പോൾ തന്റെ കരിയറിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. സൂപ്പർ ഹിറ്റായ ജോസഫിന് ശേഷം ഇപ്പോൾ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് കൂടി സൂപ്പർ വിജയം ആയതോടെ ജോജു താര പദവിയിലേക്ക് എത്തിക്കഴിഞ്ഞു. ചോല എന്ന സനൽ കുമാർ ശശിധരൻ ചിത്രവും, വലിയ പെരുന്നാൾ എന്ന ചിത്രവുമാണ് ജോജുവിന്റെ അടുത്ത റിലീസുകൾ. ധനുഷ്- കാർത്തിക് സുബ്ബരാജ് ടീമിനൊപ്പം ഒരു തമിഴ് ചിത്രവും ഒപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രവും ജോജു കമ്മിറ്റ് ചെയ്തു കഴിഞ്ഞു. എന്നാൽ ഇനി ഈ വർഷം മലയാള സിനിമയിൽ നിന്നുള്ള അവാർഡുകൾ എല്ലാം തൂത്തു വാരാൻ പോകുന്നത് വലിയ പെരുന്നാൾ എന്ന ചിത്രമാണെന്നാണ് ജോജു പറയുന്നത്.
ഷെയിൻ നിഗമിനെ നായകനാക്കി ഡിമൽ ഡെന്നിസ് എന്ന നവാഗതൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന് ആണ് ജോജു ജീവൻ നൽകിയിരിക്കുന്നത്. ഈ വർഷം ഇതുവരെ കണ്ടതിൽവെച്ച് തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട ചിത്രം കുമ്പളങ്ങി നൈറ്റ്സ് ആണെന്നും എന്നാൽ ഇനി വരുന്ന എല്ലാ അവാർഡുകളും വാങ്ങാൻ പോകുന്നത് വലിയ പെരുന്നാൾ എന്ന ചിത്രമാണെന്നും ജോജു ഒരു റേഡിയോ ഇന്റർവ്യൂവിൽ പറഞ്ഞു. ഹിമിക ബോസ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും അഭിനയിച്ചിട്ടുണ്ട്. ഒക്ടോബറിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് അൻവർ റഷീദും ഈ ചിത്രം രചിച്ചിരിക്കുന്നത് ഡിമൽ ഡെന്നിസ്, തസ്‌രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നുമാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.