ഫഹദ് ഫാസിലിനെ നായകനാക്കി ട്രാൻസ് എന്ന ചിത്രം ഒരുക്കുകയാണ് അൻവർ റഷീദ് ഇപ്പോൾ. വർഷങ്ങൾക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നതും അദ്ദേഹം തന്നെയാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം നിർമ്മിക്കുന്ന പുതിയ ചിത്രമാണ് വലിയ പെരുന്നാൾ. പ്രേമം, ബാംഗ്ലൂർ ഡേയ്സ് , പറവ എന്നീ ചിത്രങ്ങളും അൻവർ റഷീദ് നിർമ്മാതാവിന്റെ വേഷത്തിൽ എത്തിയ ചിത്രങ്ങൾ ആണ്. നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയുന്ന വലിയ പെരുന്നാളിൽ ഷെയിൻ നിഗം ആണ് നായക വേഷത്തിൽ എത്തുന്നത്. ഷെയിൻ നിഗത്തിനു ഒപ്പം ജോജു ജോര്ജും സൗബിൻ ഷാഹിറും കൂടി ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുന്ന ഒന്നാണ് ഈ പ്രൊജക്റ്റ് എന്ന് പറയാതെ വയ്യ. കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയിൻ നിഗം, സൗബിൻ ഷാഹിർ എന്നിവർ ഒന്നിക്കുന്നു എന്നതും അവർക്കൊപ്പം ജോജു ജോര്ജും എത്തുന്നു എന്നതും ഈ ചിത്രത്തെ ഈ വർഷത്തെ ഏറെ ശ്രദ്ധ നേടിയ പ്രൊജക്റ്റ് ആക്കി മാറ്റുന്നുണ്ട്. ഇഷ്‌ക് എന്ന ചിത്രമാണ് ഷെയിൻ നിഗമിന്റെ അടുത്ത റിലീസ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രവുമായി ജോജു ജോർജ് വൈകാതെ എത്താൻ തയ്യാറെടുക്കുമ്പോൾ അമ്പിളി എന്ന ചിത്രത്തിലൂടെ നായക വേഷത്തിൽ സൗബിൻ ഷാഹിറും ഉടൻ തന്നെ നമ്മുക്ക് മുന്നിലെത്തും. വൈറസ്, ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങളിലും സൗബിൻ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.