വിജയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ഏറെ പ്രതീക്ഷ നൽകുന്നവയായിരുന്നു. മാസ്റ്ററിലെ ആദ്യ രണ്ട് ഗാനങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയ് ആലപിച്ച ആദ്യ ഗാനമായ കുട്ടി സോങ് ഇപ്പോളും തമിഴ് നാട്ടിൽ ട്രെൻഡിങ് തന്നെയാണ്. രണ്ടാമത്തെ ഗാനമായ വാത്തി കമിങ്ങും ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്. വളരെ വ്യത്യസ്തമായ ഒരു തീം മ്യൂസിക് പോലെ തോന്നിക്കുന്ന ഒരു ഗാനമായിരുന്നു വാത്തി കമിങ്. ചിത്രത്തിലെ മൂന്നാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിടുവാൻ ഒരുങ്ങുകയാണ്.
വാത്തി റെയ്ഡ് എന്ന മൂന്നാമത്തെ ഗാനമാണ് ഇന്ന് റിലീസ് ചെയ്യുവാൻ ഒരുങ്ങുന്നത്. രാത്രി 8.30ന് ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിടും. ഈ ഗാനം തമിഴ് നാട്ടിൽ കോളിളക്കം സൃഷ്ട്ടിക്കും എന്ന കാര്യത്തിൽ തീർച്ച. വിജയുടെ വീട്ടിൽ അടുത്തിടെ ബിഗിലിന്റെ വിജയത്തെ സംബന്ധിച്ച് റെയ്ഡ് നടത്തുകയും അനധികൃതമായി ഒന്നും തന്നെ ഇല്ലന്നും തെളിഞ്ഞതാണ്. ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന് എതിരെ ഒരു കൊട്ടായിരിക്കുമോ വാത്തി റെയ്ഡ് എന്ന ഗാനം എന്ന് കണ്ട് തന്നെ അറിയണം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.