ദളപതി വിജയ് നായകനായ പുതിയ ചിത്രമായ മാസ്റ്റർ ഇപ്പോഴതിന്റെ പോസ്റ്- പ്രൊഡക്ഷൻ സ്റ്റേജിലാണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രം കഴിഞ്ഞ ദീപാവലിക്ക് നമ്മുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്റർ അടുത്ത മാസമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകനും രത്‌നകുമാറും ചേർന്നു രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദളപതി വിജയ്ക്ക് ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. എക്സ് ബി ക്രിയേറ്റേഴ്സ് എന്ന ബാനറിൽ സേവ്യർ ബ്രിട്ടോ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഇതുവരെ വന്ന പോസ്റ്ററുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റാണ്. മാത്രമല്ല ഇതിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോയും റിലീസ് ചെയ്തിരുന്നു. ലെറ്റ് മി സിങ് എ കുട്ടി സ്റ്റോറി എന്ന വരികളോടെ തുടങ്ങുന്ന ആ ഗാനമാലപിച്ചതു ദളപതി വിജയ് തന്നെയാണ്. ലോകം മുഴുവൻ തരംഗമായി മാറിയ ആ ഗാനത്തിന് ശേഷം മാസ്റ്ററിലെ പുതിയ ഗാനം നാളെ 5 നു അണിയറ പ്രവർത്തകർ പുറത്തു വിടുന്നു.
അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം പകർന്നിരിക്കുന്നത്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു സത്യൻ സൂര്യനും ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നതു ഫിലോമിൻ രാജുമാണ്. ഇവർ തന്നെയാണ് ലോകേഷിന്റെ മുൻചിത്രമായ കൈദിയിലും ജോലി ചെയ്തത്. ബിഗിൽ എന്ന ബ്ലോക്ക്ബസ്റ്റർ ആറ്റ്ലി ചിത്രത്തിന് ശേഷമെത്തുന്ന ഈ വിജയ് ചിത്രവും വമ്പൻ വിജയമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.