യുവതാരം ഉണ്ണി മുകുന്ദൻ അഭിനയിച്ച മാളികപ്പുറം എന്ന ചിത്രം വമ്പൻ വിജയമാണ് നേടുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ഒരുക്കിയ ഈ ചിത്രം രചിച്ചത് അഭിലാഷ് പിള്ളയും, നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് എന്നിവർ ചേർന്നുമാണ്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം ആഗോള കളക്ഷനായി നൂറ് കോടി നേടി എന്ന അണിയറ പ്രവർത്തകരുടെ അവകാശവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായ മാളികപ്പുറത്തിനു വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനും, ഈ ചിത്രത്തിനും അഭിനന്ദനം നൽകി മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് അദ്ദേഹം.
ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “മാളികപ്പുറത്തിന്റെ 100 കോടി മഹാവിജയം മലയാള സിനിമയോട് പലതും പറയുന്നതാണ്. തിരിച്ചറിവ് നല്‍കുന്നതാണ് . ലോകം മുഴുവന്‍ സ്‌ക്രീനുള്ള, കാഴ്ചയ്ക്ക് ആളുള്ള, മലയാളികള്‍ അല്ലാത്ത പ്രേക്ഷകരെയും ലഭിക്കുന്ന വിധം അതിരു ഭേദിച്ച മലയാള സിനിമയുടെ വിപണി വലുതാണ്. മലയാള സിനിമയുടെ വിജയ മന്ത്രം കുടുംബ പ്രേക്ഷകര്‍ തന്നെയാണ് എന്ന് ആവര്‍ത്തിക്കുന്നു മാളികപ്പുറത്തില്‍. ഇപ്പോഴും കോടി തരുന്ന ഓഡിയന്‍സ് ഫാമിലിയാണ്. ആദ്യം മുതല്‍ സൂപ്പര്‍ താര സ്‌ക്രീന്‍ പ്രസന്‍സുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍. വ്യക്തിപരമായി സഹോദര തുല്യനാണ്. ഒരുപാട് കഷ്ടപ്പെടുകയും തഴയപ്പെടുകയും അര്‍ഹതപ്പെട്ടത് കിട്ടാതെ പോവുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്. കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബില്‍ എത്തിച്ചു. മാളികപ്പുറം കുടുംബ സമേതമാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്. അയ്യപ്പന്‍ എന്ന വികാരത്തെ തീവ്രതയോടെ സ്‌ക്രീനില്‍ എത്തിച്ചു മാളികപ്പുറം. ഉണ്ണിക്കൊപ്പം രണ്ടു കുട്ടികളും പെര്‍ഫോമന്‍സില്‍ ഇരുപുറവും ഒന്നിച്ചു നിന്നു ഗംഭീരമാക്കി. സിനിമയുടെ മഹാവിജയത്തിന് ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുത്ത നിര്‍മാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവര്‍ക്കും സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍. തിയറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ ഇനിയും കോടികള്‍ നേടും. വിജയം സുനിശ്ചിതമായ ഫോര്‍മുലകള്‍ തിയറ്ററില്‍ ആളെക്കൂട്ടും ഇനിയും. മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന ഒരു നാഴികക്കല്ല് സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു..കയ്യടിക്കുന്നു, നിറഞ്ഞ സ്‌നേഹത്തോടെ ..”
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.