സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാലിൻറെ ‘ഒടിയൻ’. ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്റെ പുതിയ ലുക്കും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. താനും മോഹൻലാലിൻറെ വലിയ ഒരു ആരാധകനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ വി.എ.ശ്രീകുമാര്‍ മേനോന്‍.
മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ഇല്ലാതായെന്നും അദ്ദേഹം പറയുകയുണ്ടായി. ‘ഒടിയന്റെ ഫസ്റ്റ്ലുക്ക് വന്ന നാള്‍ മുതൽ ഞാനടക്കമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകർ മോഹൻലാൽ എങ്ങനെയാണ് ഈ രൂപത്തിലേക്ക് മാറുകയെന്ന സംശയത്തിലായിരുന്നു. വർഷങ്ങളായി നമ്മുടെ മനസ്സിൽ പതിഞ്ഞ മുഖത്തിൽ നിന്നും ഈ രൂപത്തിലേക്ക് മാറുമ്പോൾ ആരാധകരും അത് എങ്ങനെയെടുക്കും എന്നൊരു ഭയമായിരുന്നു. 60 ദിവസം നീണ്ട കഠിന പരിശീലനമായിരുന്നുഅദ്ദേഹം. ഒന്നുരണ്ടു വര്‍ഷം കൂടി പരിശീലനം നല്‍കിയ വിദഗ്ദര്‍ ലാലിനൊപ്പം ഉണ്ടാകുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു.
തേന്‍കുറിശ്ശിയിലെ ഒടിയന്‍ മാണിക്യനെ കുറിച്ചാണ് ചിത്രത്തിലൂടെ പറയുന്നത്. വാരാണാസിയിലും പാലക്കാടുമാണ് പ്രധാന ലൊക്കേഷനുകള്‍. മഞ്ജുവാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, കൈലാഷ്, നരേന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ്. 11950നും 90നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.