ഇന്നലെയാണ് വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന മോഹൻലാൽ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും റെക്കോർഡ് കളക്ഷൻ ആണ് ഈ ചിത്രം നേടുന്നത്. പക്ഷെ ഹൈപ്പിനോട് നീതി പുലർത്തിയില്ല എന്ന കാരണത്താൽ ഇന്നലെ സോഷ്യൽ മീഡിയയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ടത് സംവിധായകൻ ശ്രീകുമാർ മേനോൻ ആണ്. അദ്ദേഹം ഇനി രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രം ചെയ്യരുത് എന്ന് വരെ സോഷ്യൽ മീഡിയ ആവശ്യപ്പെട്ടു. എന്നാൽ താൻ രണ്ടാമൂഴവുമായി മുന്നോട്ടു പോവുകയാണ് എന്ന് തന്നെയാണ് ശ്രീകുമാർ മേനോൻ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനൽ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഒടിയൻ എന്ന ചിത്രം സമ്മിശ്ര പ്രതികരണം ആണ് ഉണ്ടാക്കുന്നത് എങ്കിലും ചിത്രത്തിന് ഒരുപാട് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട് എന്നും കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുക്കും എന്നും ശ്രീകുമാർ മേനോൻ പറയുന്നു. അതിന്റെ സൂചനകൾ തീയേറ്ററുകളിൽ കാണുന്നും ഉണ്ട്. രാവിലെ മുതൽ വന്ന ശരാശരി നിരൂപണങ്ങൾ മാറി വൈകുന്നേരം മുതൽ മികച്ച അഭിപ്രായം ചിത്രത്തിന് ലഭിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ രണ്ടാമൂഴവുമായി മുന്നോട്ടു പോകും എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. അടുത്ത വർഷം ജൂലൈ മാസത്തിൽ ഈ ചിത്രം ആരംഭിക്കും എന്നും 2021 ഇൽ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏതായാലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിൽ ഒടിയൻ നേടുന്ന വമ്പൻ ബോക്സ് ഓഫീസ് വിജയം ശ്രീകുമാറിന് അനുകൂലമായി വരുത്തുമോ കാര്യങ്ങൾ എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.