പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ഉയരെ. ഈ ഏപ്രിൽ 26 ന് ആണ് ഉയരെ റീലീസ് ചെയ്യുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിതത്തിന്റെ ട്രയ്ലറിന് ലഭിച്ചത്. നവാഗതനായ മനു സംവിധാനം ചെയ്ത ഈ ചിത്രം സമകാലിക പ്രസക്തമായ സംഭവങ്ങളുടെ അവിഷ്കാരമാണ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പ്രശസ്ത നിർമ്മാണ ബാനർ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കൾ ചേർന്നു രൂപം നൽകിയ എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രമാണ് ഉയരെ. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്. ഇന്ന് കേരളം ചർച്ച ചെയ്യേണ്ട വിഷയം ആണ് ഉയരെ ഉയർത്തികൊണ്ടു വരുന്നത് എന്നാണ് ഇവർ പറയുന്നത്.
ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രം ഒട്ടേറെ ഉദ്വേഗ ജനകമായ കഥാ സന്ദർഭങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത് എന്നും, റിയലിസ്റ്റിക്, മാസ്സ് എന്നീ വേർതിരിവുകൾ ഇല്ലാതെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ചിത്രമാണ് ഉയരെ എന്നും നിർമ്മാതാക്കൾ പറയുന്നു. ഗൗരവമേറിയ ഒരു വിഷയത്തിന്റെ സൂക്ഷ്മമായ ആവിഷ്കാരം ആണ് രചയിതാക്കളും സംവിധായകനും ചേർന്നു നടത്തിയിരിക്കുന്നത് എന്നും അഭിനേതാക്കൾ എല്ലാവരും തന്നെ ഗംഭീര പ്രകടനം ആണ് കാഴ്‌ച വെച്ചിരിക്കുന്നത് എന്നും അവർ പറഞ്ഞു. അച്ഛൻ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലൂടെ മലയാള സിനിമക്ക് മുന്നിൽ എത്തിച്ച സിനിമകൾ പോലെ ഒരു നല്ല സിനിമ ആവും ഉയരെ എന്നും അവർ പറയുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.