അകാലത്തിൽ അന്തരിച്ചു പോയ രാജേഷ് പിള്ള എന്ന പ്രഗത്ഭ സംവിധായകനെ മലയാള സിനിമാ പ്രേമികൾ ഇന്നും മറന്നിട്ടില്ല. ട്രാഫിക്കും വേട്ടയും എല്ലാം പ്രേക്ഷകർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന രാജേഷ് പിള്ള ചിത്രങ്ങൾ ആണ്. ഇപ്പോഴിതാ രാജേഷ് പിള്ളയോടുള്ള ആദര സൂചകമായി കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ഉയരെ സിനിമയുടെ സംവിധായകനും രാജേഷ് പിള്ളയുടെ ശിഷ്യനുമായ മനു അശോകന് ഫെയ്സ്ബുക്കിലിട്ട കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പിള്ളേച്ചാ..നമ്മുടെ സിനിമ റിലീസ് ആയി എന്നു തുടങ്ങുന്ന കുറിപ്പ് ഏവരും ഏറ്റെടുക്കുകയാണ്. രാജേഷ് പിള്ള രോഗാവസ്ഥയിലായിരുന്നപ്പോള് അദ്ദേഹത്തിന്റെ അവസാന ചിത്രമായ വേട്ട പൂര്ത്തീകരിക്കാന് സഹായിച്ചത് മനു ആയിരുന്നു. മനുവിന്റെ കുറിപ്പ് ഇപ്രകാരം ആണ്.
“പിള്ളേച്ചാ.. നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ… എല്ലായിടത്തും നല്ല റിപ്പോര്ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്സിങ് ചെയ്ത തീയേറ്ററില് അടക്കം നിങ്ങള് എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ… മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്… പിള്ളേച്ചന് ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്പ്പിച്ച രണ്ടാളും സെക്കന്ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന് പറ്റുന്നില്ല..miss you badly
കൂടുതലൊന്നും പറയാന് പറ്റുന്നില്ല പിള്ളേച്ചാ… ലവ് യു..”. രാജേഷ് പിള്ളയുടെ ഭാര്യയാണ് മേഘ. ഉയരെ എന്ന മനുവിന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ ഷോ കാണാന് മേഘയും അണിയറക്കാരുടെ ഒപ്പം ഉണ്ടായിരുന്നു. ബോബി- സഞ്ജയ് ടീം രചിച്ച ഈ ചിത്രത്തിൽ പാർവ്വതി, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.