വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ അതിമനോഹരമായ ഈ ഗാനം കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരു മുഖമുണ്ട്. ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രമായ കരീമിക്കയുടെ പ്രണയിനിയായി, മൗലവിന്റെ മകളായി എത്തിയ മാളവിക നായർ. വാതിൽ ചാരി നിൽക്കുന്ന ആ കൊച്ചു കുട്ടി ഒന്നും അല്ല ഇപ്പോൾ മാളവിക. അടിമുടി ആകെ മാറിയ താരത്തിന്റെ പുതിയ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ താരം പങ്കു വെച്ച പുതിയ ചിത്രങ്ങളാണ് ആരാധകരെ അത്ഭുതപ്പെടുത്തിരിക്കുന്നത്.
ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മാളവിക നായർ.
ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് പുതിയ തീരങ്ങൾ, കർമ്മയോദ്ധ, പകിട, ബ്ലാക്ക് ബട്ടർഫ്ലൈ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് തമിഴ് സിനിമയിലേക്കു ചേക്കേറിയ താരം കുക്കൂ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. സജീവമായിത്തന്നെ സിനിമാലോകത്ത് തുടരാൻ തീരുമാനിച്ചിരിക്കുന്ന മാളവികയുടെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.