ഇന്നലെ റിലീസ് ചെയ്ത എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ആണ് നേടിയെടുക്കുന്നത്. പ്രധാന വേഷങ്ങളിൽ എത്തിയ ടോവിനോ തോമസിന്റെയും ഉർവ്വശിയുടേയും ഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാം. അച്ചുവിന്റെ ‘അമ്മ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ആണ് ഇത്തരം ഗംഭീര പ്രകടനം നമ്മൾ ഏറ്റവും അവസാനമായി ഉർവശിയിൽ നിന്ന് കണ്ടത്. ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കുന്ന പ്രകടനം നൽകി വമ്പൻ തിരിച്ചു വരവാണ് ഉർവശി കാഴ്ച വെച്ചിരിക്കുന്നത്. വെകിളിത്താത്തയെന്ന ഐശുമ്മയായി ഉര്‍വശി നമ്മുക്ക് തന്നിരിക്കുന്നത് ഈ നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. കൗശലവും ആർദ്രതയും സ്നേഹവുമെല്ലാം തുളുമ്പുന്ന ആ ഉമ്മയുടെ വേഷത്തിൽ ഉർവശി ഈ ചിത്രത്തിൽ നിറഞ്ഞാടി.
ഹമീദ് എന്ന കേന്ദ്ര കഥാപാത്രം ആയെത്തിയ ടോവിനോ തോമസും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടി. വളരെ സ്വാഭാവികമായി അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ടോവിനോയുടെ വിജയം. അതുകൊണ്ടു തന്നെ ഉർവശിക്കൊപ്പം പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കാൻ ടോവിനോ തോമസിനും സാധിച്ചിട്ടുണ്ട്. ഹാസ്യത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങളിലും ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ജോസ് സെബാസ്റ്റിയൻ എന്ന സംവിധായകൻ മികവ് തെളിയിച്ചപ്പോൾ രചയിതാക്കൾ എന്ന നിലയിലും അദ്ദേഹവും ശരത് ആർ നാഥും മികവ് പുലർത്തിയിട്ടുണ്ട്. ഹാരിഷ് കണാരൻ അവതരിപ്പിച്ച ബീരാനും പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നുണ്ട്. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും സി ആർ സലീമും ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.